സെൻസർ ബോർഡിനെ പറ്റിച്ചോ ? തെറിയോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചു, മോളിവുഡ് ടൈംസിനെതിരെ പരാതി

തെറി മ്യൂട്ട് ചെയ്താണ് ചിത്രം സെൻസർ ചെയ്തത്. എന്നാൽ ചിത്രം തിയേറ്ററിയിൽ പ്രദർശിപ്പിച്ചത് തെറി ഉൾപ്പെടുത്തിയായിരുന്നു.

സെൻസർ ബോർഡിനെ പറ്റിച്ചോ ? തെറിയോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചു, മോളിവുഡ് ടൈംസിനെതിരെ പരാതി
dot image

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമ സെൻസർ ബോർഡിനെ കബളിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. തെറി മ്യൂട്ട് ചെയ്താണ് ചിത്രം സെൻസർ ചെയ്തത്. എന്നാൽ ചിത്രം തിയേറ്ററിയിൽ പ്രദർശിപ്പിച്ചത് തെറി ഉൾപ്പെടുത്തിയായിരുന്നു. പരാതിയിൽ സെൻസർ ബോർഡ് അന്വേഷണം ആരംഭിച്ചു. തെളിവ് ശേഖരിച്ച ശേഷം നിർമ്മാതാവിന് നോട്ടീസ് നൽകും. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഇതുവരെ ആഗോളതലത്തിൽ മോളിവുഡ് ടൈംസ് 15 കോടി നേടിയിട്ടുണ്ട് എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. ജിയോ ഹോട്‍സ്റ്റാറിലായിരിക്കും ചിത്രം സ്‍ട്രീം ചെയ്യുക. സിനിമയുടെ കളക്ഷൻ ഉയരാനും സാധ്യത കൂടുതലാണ്. ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് കമന്റുകൾ. സിനിമയെ സ്നേഹിക്കുന്നവർക്ക് ചിത്രം കൂടുതൽ റിലേറ്റബിൾ ആകുമെന്ന് അഭിപ്രായങ്ങൾ ഉണ്ട്. നസ്‌ലെന്റെ ക്യാരക്റ്റർ ആർക്ക് ഗംഭീരമായിട്ടുണ്ടെന്നും നടന്റെ കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് ഇതെന്നുമാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Also Read:

അഭിനവിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്. നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നത്. മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Content Highlights: A complaint has been lodged against the film Mollywood Times alleging that it was released in theatres with a fake censor rating. The complaint also claims that the certification process was misrepresented. The allegations have sparked discussions within the film industry, while official verification and further action from the concerned authorities are awaited.

dot image
To advertise here,contact us
dot image