Aiയെ കൂട്ടുപിടിക്കാൻ ടിസിഎസ്; ആന്ത്രോപിക്കുമായി കൈകോർത്ത് കമ്പനികളെ സഹായിക്കും; ബിസിനസ് യൂണിറ്റ് ഉടൻ

50000 തൊഴിലാളികൾക്ക് ടിസിഎസ് ക്ലോഡ് എഐ അക്സസും നൽകും

Aiയെ കൂട്ടുപിടിക്കാൻ ടിസിഎസ്; ആന്ത്രോപിക്കുമായി കൈകോർത്ത് കമ്പനികളെ സഹായിക്കും; ബിസിനസ് യൂണിറ്റ് ഉടൻ
dot image

ടെക് മേഖലയിലെ ഭീമന്മാരായ ആന്ത്രോപിക്കും ടാറ്റ കൺസൾട്ടൻസി സർവീസും കൈകോർക്കുന്നു. കമ്പനികളെ എഐ അഡോപ്‌ഷന് സഹായിക്കാൻ വേണ്ട സേവനങ്ങൾ നൽകാനാണ് ഇരുവരും കൈകോർക്കുന്നത്. ഇരു കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരം കമ്പനികളെ എഐ സാങ്കേതികവിദ്യകളും സേവനങ്ങളും നൽകുന്നതിനായി ടിസിഎസ് പുതിയ ബിസിനസ് യൂണിറ്റ് തന്നെ ആരംഭിക്കും. ആന്ത്രോപികിന്റെ ക്ലോഡ് എഐ ആണ് ഇതിനായി ഉപയോഗിക്കുക.

ടിസിസിന്റെ മേഖലയിലെ പ്രാവീണ്യവും എഐയുടെ സാങ്കേതികമികവും ഉപയോഗിച്ച് കമ്പനികളെ ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ക്ലോഡ് നെറ്റ്‌വർകിലെ പ്രീമിയം പാർട്ണർ എന്ന നിലയിൽ സാമ്പത്തിക, ആരോഗ്യ, ഇൻഷുറൻസ്, ടെലികോം, ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കെല്ലാം ടിസിഎസ് സേവനങ്ങൾ നൽകും. ഈ മേഖലകളിലെ 50000 തൊഴിലാളികൾക്ക് ടിസിഎസ് ക്ലോഡ് എഐ അക്സസും നൽകും. ടിസിഎസ് പ്രൊഡക്ടുകൾക്കും പ്ലാറ്റ്ഫോമുകൾക്കും ഇതോടെ തൊഴിലാളികൾക്ക് ആക്സസ് ലഭിക്കും.

ആന്ത്രോപിക് സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡെ പറഞ്ഞു, “സുരക്ഷിതവും വിശ്വസനീയവും സഹായകരവുമായിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, പ്രത്യേകിച്ച് കൃത്യത ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ. ഞങ്ങളുടെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു, ടിസിഎസ് ക്ലോഡിനെ മേഖലയിലുടനീളവും ആഗോളതലത്തിലും 50000 ജീവനക്കാർ ഉൾപ്പെടെ സംരംഭങ്ങളിലേക്കും പ്രൊഫഷണലുകളിലേക്കും എത്തിക്കുന്നു.

ഇന്ധ്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം എടുത്തുകാട്ടുന്നത് എന്ന് ആന്ത്രോപിക് സിഇഒയായ ഡാരിയോ അമോഡെ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും സഹായകരവും ആയിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും കൂടുതൽ ആളുകളെ ക്ലോഡിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ടിസിഎസിന്റെ ലൈഫ് ആൻഡ് പെൻഷൻ ബിസിനസായ ഡിജിലിന്റെ ഉപഭോക്ത്ര സർവീസുകൾക്കും ക്ലോഡ് ഉപയോഗിക്കും. ഇന്ത്യയിലുടനീളം ക്ലോഡ് മോഡലുകളെക്കുറിച്ചുള്ള പഠന, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ടിസിഎസ് അയോൺ നൽകും.

ക്ലോഡിനെ മികച്ച രീതിയിൽ ഉപയോഗിച്ച് മേഖലയെ മാറ്റിമറിക്കുമെന്നാണ് ടിസിഎസ് സിഇഒയും എംഡിയുമായ കെ കൃതിവാസൻ പറഞ്ഞത്. ഉത്പാദനവും മറ്റും വേഗത്തിലാക്കാനും വിശ്വാസ്യതയും മറ്റും ഉയർത്തിപ്പിടിക്കാനും ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:TCS and Anthropic have partnered to accelerate AI adoption among enterprises. TCS will launch a dedicated business unit to deliver AI technologies and services, helping companies drive digital transformation.

dot image
To advertise here,contact us
dot image