ഹർഷിത്തിന് പകരം നവ്ദീപ് സയ്‌നി; അൺസോൾഡ് താരത്തെ ടീമിലെത്തിച്ച് നൈറ്റ് റൈഡേഴ്‌സ്

പരിക്കിനെ തുടർന്ന് പുറത്തായ ഹർഷിത് റാണയുടെ പകരക്കാരനായാണ് സയ്നി ടീമിലെത്തുന്നത്

ഹർഷിത്തിന് പകരം നവ്ദീപ് സയ്‌നി; അൺസോൾഡ് താരത്തെ ടീമിലെത്തിച്ച് നൈറ്റ് റൈഡേഴ്‌സ്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ സീസണിന് മുന്നോടിയായി ടീമിൽ വമ്പൻ മാറ്റം വരുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുൻ ഇന്ത്യൻ പേസർ നവ്ദീപ് സയ്നിയെ ടീമിലെത്തിച്ചിരിക്കുകയാണ് മുൻ ചാമ്പ്യന്മാർ. പരിക്കിനെ തുടർന്ന് പുറത്തായ ഹർഷിത് റാണയുടെ പകരക്കാരനായാണ് സയ്നി ടീമിലെത്തുന്നത്.

സീസണിൽ ഹർഷിത്തിന് പുറമേ മതീഷ പതിരാന, ആകാശ്ദീപ് തുടങ്ങിയ ബോളർമാരെ പരിക്ക് മൂലം നഷ്‌ടമായ കൊൽക്കത്തയ്ക്ക് സൈനി ടീമിലെത്തുന്നത് നേട്ടമാണ്. ഐപിഎല്ലിൽ മുൻപ് റോയൽ ചലഞ്ചേഴ്സ് ബെംഗളുരു, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് വേണ്ടി കളിച്ച സയ്നിയെ ഇത്തവണ ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.

എന്നാൽ കൊൽക്കത്തയിൽ നെറ്റ് ബോളറായെത്തിയ സയ്നി തന്റെ ബോളിങ് മികവ് കൊണ്ട് ഞെട്ടിച്ചിരുന്നു. ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്തയിൽ നടന്ന പരിശീലന മത്സരത്തിലാണ് ഇന്ത്യൻ താരം നവ്ദീപ് സയ്നി മിന്നും പ്രകടനം പുറത്തെടുത്ത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ബാറ്റർ ഫിൻ അലനെ ക്ലീൻ ബൗൾഡാക്കുന്ന സയ്നിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലാവുകയും ചെയ്തിരുന്നു.

ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖ കളിക്കാർ പരിക്ക് മൂലമോ മറ്റു കാരണങ്ങൾ മൂലമോ പിന്മാറുന്നത് ഫ്രാൻഞ്ചൈസികൾക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ പരിക്കേറ്റ എല്ലിസിന് പകരം ഓസീസ് പേസർ സ്പെൻസർ ജോൺസണെ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പേ ചെന്നൈ സൂപ്പർ കിംഗ്സ് തട്ടകത്തിലെത്തിച്ചിരുന്നു.

Content Highlights: IPL 2026: Navdeep Saini has replaced Harshit Rana in Kolkata Knight Riders

dot image
To advertise here,contact us
dot image