ഫിൻ അലന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു; KKR പരിശീലന മത്സരത്തില്‍ ഞെട്ടിച്ച് ലേലത്തില്‍ അൺസോൾഡായ താരം

ടി20 ലോകകപ്പിൽ ന്യൂസിലാൻഡിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അലനെ പുറത്താക്കുന്ന വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്

ഫിൻ അലന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു; KKR പരിശീലന മത്സരത്തില്‍ ഞെട്ടിച്ച് ലേലത്തില്‍ അൺസോൾഡായ താരം
dot image

ഐപിഎൽ താരലേലത്തിൽ അൺസോൾഡായെങ്കിലും കൊൽക്കത്തയുടെ നെറ്റ് ബോളറായി ഞെട്ടിച്ച് ഇന്ത്യൻ പേസർ. ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്തയിൽ നടന്ന പരിശീലന മത്സരത്തിലാണ് ഇന്ത്യൻ താരം നവ്ദീപ് സയ്നി മിന്നും പ്രകടനം പുറത്തെടുത്ത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ബാറ്റർ ഫിൻ അലനെ ക്ലീൻ ബൗൾഡാക്കിയ സയ്നിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്.

കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ നടന്ന ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഫിന്‍ അലൻ വെറും 10 പന്തിൽ 23 റൺസ് നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു സെയ്നിയുടെ പന്ത് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓഫ്സൈഡിലേക്ക് മാറി സ്കൂപ്പ് ചെയ്യാനുള്ള അലന്റെ ശ്രമം പരാജയപ്പെട്ടു. താരത്തിന്റെ ബാറ്റിൽ തട്ടി തിരിഞ്ഞ പന്ത് നേരിട്ട് സ്റ്റംപിലേക്ക് പതിച്ചു. ടി20 ലോകകപ്പിൽ ന്യൂസിലാൻഡിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അലനെ പുറത്താക്കുന്ന സയ്നിയുടെ വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ സെയ്നിയെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയിരുന്നില്ല. നിലവിൽ സെയ്നി കൊൽക്കത്തയുടെ നെറ്റ് ബോളറായി തുടരുകയാണ്. ഇത്തരത്തിലുള്ള മിന്നും പ്രകടനങ്ങൾ താരത്തിൽ നിന്നും ഇനിയും ഉണ്ടായാൽ ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

Content Highlights: IPL 2026: Unsold India Star stunned Finn Allen during KKR's intra-squad match at Eden Gardens

dot image
To advertise here,contact us
dot image