

സൗദി അറേബ്യയുടെ എണ്ണയിതര കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 19 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്ക്കരണ പദ്ധതികള്‍ക്ക് കരുത്ത് പകരുന്നതാണ് അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍. 2025ന്റെ അവസാന പാദത്തില്‍ എണ്ണയിതര ഉത്പ്പന്നങ്ങളുടെ കയറ്റുമതി 9,750 കോടി റിയാലിലെത്തി. മുന്‍ വര്‍ഷത്ത ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനമാണ് വര്‍ദ്ധന.
2017ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. യന്ത്രസാമഗ്രികള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലാണ് പ്രധാനമായും വലിയ മുന്നേറ്റമുണ്ടായത്. ഈ മേഖലയില്‍ മാത്രം 79 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിലും വലിയ വളര്‍ച്ച ഉണ്ടായി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നത്.
Content Highlights: Saudi Arabia has recorded significant growth in its non-oil exports, with a 19 percent increase over the past year. The rise reflects the country’s ongoing efforts to diversify its economy beyond oil under long-term strategic plans. The growth highlights strengthening industrial and trade sectors.