സാന്‍ഡ്‌വിച്ച്, ഡീസല്‍, ഫാരന്‍ഹീറ്റ്, ബോയ്‌കോട്ട് ഈ പേരുകളൊന്നും വെറും പേരുകളല്ല; പിന്നെ എന്താണെന്നല്ലേ

യഥാര്‍ഥ ആളുകളുടെ പേരിലുളള ചില നിത്യോപയോഗ വസ്തുക്കളെ പരിചയപ്പെടാം

സാന്‍ഡ്‌വിച്ച്, ഡീസല്‍, ഫാരന്‍ഹീറ്റ്, ബോയ്‌കോട്ട് ഈ പേരുകളൊന്നും വെറും പേരുകളല്ല; പിന്നെ എന്താണെന്നല്ലേ
dot image

നമ്മളൊക്കെ എല്ലാദിവസവും ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ പേരുകള്‍, അത് യഥാര്‍ഥ വ്യക്തികളുടെ പേരുകളാണെന്നും അങ്ങനെ പേരുകള്‍ ഉണ്ടായതിന് പിന്നില്‍ ചില കഥകളുണ്ടെന്നും അറിയാമോ? ആ വസ്തുക്കളില്‍ ചിലത് ഏതാണെന്ന് അറിയാം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന പല വാക്കുകളും ചരിത്രത്തിന്റെ ഒരു ഭാഗം വഹിക്കുന്നവയാണ്. ഭാഷാ ശാസ്ത്രത്തില്‍ ഇവയെ 'എപ്പോണിംഗ്‌സ്' എന്ന് വിളിക്കുന്നു.

സാന്‍ഡ്‌വിച്ച്

ബ്രഡ് കഷ്ണങ്ങള്‍ക്കിടയില്‍ ഫില്ലിംഗുകള്‍ വച്ച് തയ്യാറാക്കുന്ന ഭക്ഷണമാണ് സാന്‍ഡ്‌വിച്ച്. എന്നാല്‍ സാന്‍ഡ് വിച്ചിന് എങ്ങനെയാണ് ആ പേര് ലഭിച്ചത് എന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ പേരിന്റെ ഉത്ഭവത്തിന് കാരണം ജോണ്‍ മൊണ്ടു എന്ന രാജാവാണ്. ഇംഗ്ലണ്ടിലെ ഒരു പട്ടണമായിരുന്നു സാന്‍ഡ്‌വിച്ച്. 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പ്രഭുവായിരുന്ന ജോണ്‍ മൊണ്ടു അവിടം ഭരിച്ചിരുന്നു. അദ്ദേഹത്തെ 'Earal of sandwich' എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹത്തിന് ചീട്ട് കളിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. കളിക്കുന്നതിനിടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്റെ കൈകള്‍ മലിനമാകാതെയും ചീട്ട് കളിക്ക് തടസമാകാതെയുമിരിക്കാന്‍ രണ്ട് ബ്രഡ് കഷ്ണങ്ങള്‍ക്കിടയില്‍ ഇറച്ചി വച്ച് കൊണ്ടുവരാന്‍ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു.. അതുകണ്ട അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാന്‍ഡ്‌വിച്ച് വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ഭക്ഷണത്തിന് സാന്‍ഡ്‌വിച്ച് എന്ന് പേര് വന്നത്.

ഡീസല്‍

ഡീസല്‍ എന്ന വാക്കിന്റെ ഉത്ഭവം റുഡോള്‍ഫ് ഡീസല്‍ എന്ന ജര്‍മ്മന്‍ എഞ്ചീനീയറുടെ കുടുംബ പേരില്‍ നിന്നാണ് ഉണ്ടായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹം ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചു. ഡീസല്‍ എഞ്ചിന്‍ വളരെ പ്രാധാന്യമുള്ളതായതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബപേര് എഞ്ചിനും അത് ഉപയോഗിക്കുന്ന ഇന്ധനത്തിനും നല്‍കി.

ഫാരന്‍ഹീറ്റ്

താപനില അളക്കാന്‍ ഉപയോഗിക്കുന്ന ഫാരന്‍ ഹീറ്റ്, ഡാനിയേല്‍ ഗബ്രിയേല്‍ ഫാരന്‍ഹീറ്റ് എന്ന ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനാണ് സൃഷ്ടിച്ചത്. മെര്‍ക്കുറി തെര്‍മോമീറ്ററിന്റെ ഉപജ്ഞാതാവായിരിന്നു അദ്ദേഹം. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാരന്‍ഹീറ്റ് ഉപയോഗിച്ചിരുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇപ്പോള്‍ സെല്‍ഷ്യസ് താപനില സ്‌കെയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അമേരിക്കയിലും മറ്റ് ചില സ്ഥലങ്ങളിലും ഫാരന്‍ഹീറ്റ് താപനില സ്‌കെയില്‍ ഉപയോഗിക്കുന്നു.

ബ്രയില്‍

അന്ധരോ കാഴ്ചവൈകല്യം ഉള്ളവരോ ഉപയോഗിക്കുന്ന ഒരു എഴുത്ത് സമ്പ്രദായമാണ് ബ്രെയില്‍. ലൂയിസ് ബ്രയില്‍ എന്ന ഫ്രഞ്ച് അധ്യാപകന്റെ പേരിലാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്പര്‍ശനത്തിലൂടെ വായിക്കാന്‍ കഴിയുന്ന ഉയര്‍ന്ന കുത്തുകളുളള ഒരു സംവിധാനം ലൂയിസ് ബ്രയിലി അവതരിപ്പിച്ചു. ബ്രയിലിയുടെ ഈ കണ്ടുപിടുത്തം അന്ധരായ മനുഷ്യരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

ബോയ്‌കോട്ട്

1980കളില്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന ചാള്‍സ് ബോയ്‌കോട്ട് എന്ന ബ്രട്ടീഷ് ലാന്‍ഡ് ഏജന്റില്‍ നിന്നാണ് 'ബോയ്‌കോട്ട്' അല്ലെങ്കില്‍ ബഹിഷ്‌കരണം എന്ന പേര് ഉണ്ടായത് .അയര്‍ലണ്ടിലെ ഒരു ലാന്‍ഡ് ഏജന്റായിരുന്ന ബോയ്‌കോട്ട് ഫാമില്‍ ജോലിചെയ്തിരുന്ന ആളുകളോട് ഉയര്‍ന്ന വാടക വാങ്ങുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോലിക്കാര്‍ ബോയ്‌കോട്ടിനോട് സംസാരിക്കാതിരിക്കുകയും അയാളുടെ ഫാമില്‍ ജോലി ചെയ്യാതിരിക്കുകയും ചെയ്തു. ഈ ബഹിഷ്‌കരിക്കല്‍ തന്ത്രം ഫലിച്ചു. അങ്ങനെയാണ് പിന്നീട് ബോയ്‌കോട്ട് എന്ന പദം ഉണ്ടായത്.

സിലൗട്ട്

'സില്‍ഹൗട്ട്' എന്ന വാക്ക് ഉരുത്തിരിഞ്ഞത് 1700കളില്‍ ഫ്രാന്‍സിലെ ധനമന്ത്രിയായിരുന്ന എറ്റിയെന്‍ ഡി സില്‍ഹൗട്ടിന്റെ പേരിലാണ്. കാരണം അദ്ദേഹം സാമ്പത്തിക കാര്യങ്ങളില്‍ വളരെ കര്‍ശനക്കാരനായിരുന്നു. കൂടാതെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാനും അദ്ദേഹം ആഗ്രഹിച്ചു.അക്കാലത്ത് വിലകുറഞ്ഞ ഷാഡോ പോര്‍ട്രെയ്റ്റുകള്‍ വളരെ ജനപ്രിയമായിരുന്നു. ആളുകള്‍ ഈ പോര്‍ട്രെയിറ്റുകളെ തമാശയായി സിലൗട്ടുകള്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

സാക്‌സഫോണ്‍

1840 കളില്‍ ബെല്‍ജിയം ഉപകരണ നിര്‍മ്മാതാവായ അഡോള്‍ഫ് സാക്‌സാണ് സാക്‌സഫോണ്‍ കണ്ടുപിടിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഉപകരണത്തിന് നല്‍കുകയായിരുന്നു.

Content Highlights :Did you know that the names of some of the things we use every day are the names of real people and that there are stories behind the origin of those names?

dot image
To advertise here,contact us
dot image