'വിശ്വം കീഴടക്കിയിട്ടുള്ള ഇരിപ്പാണ്'; ഒറ്റക്കിരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആഘോഷമാക്കി ആരാധകർ

ലോകകപ്പ് ആരംഭിക്കുമ്പോൾ ചിത്രത്തിൽ പോലുമില്ലാതിരിക്കുന്ന സഞ്ജു സാംസണാണ് ഇപ്പോൾ ലോകകപ്പിന് ശേഷം സോഷ്യൽ മീഡിയയിലെ താരം.

'വിശ്വം കീഴടക്കിയിട്ടുള്ള ഇരിപ്പാണ്'; ഒറ്റക്കിരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആഘോഷമാക്കി ആരാധകർ
dot image

ടി 20 ലോകകപ്പ് ആരംഭിക്കുമ്പോൾ ചിത്രത്തിൽ പോലുമില്ലാതിരിക്കുന്ന സഞ്ജു സാംസണാണ് ഇപ്പോൾ ലോകകപ്പിന് ശേഷം സോഷ്യൽ മീഡിയയിലെ താരം. ഇപ്പോഴിതാ സഞ്ജുവിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കറങ്ങി കിടപ്പുണ്ട്,

ടി20 ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യൻ ടീം അംഗങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മതിമറന്ന് ആഘോഷിക്കുമ്പോള്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്കാരവുമായി എല്ലാം നോക്കി ഒറ്റക്കിരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോയാണ് അത്.

ഹാര്‍ദ്ദിക് പാണ്ഡ്യ കാമുകി മഹീക ശര്‍മയുമായി ലോകകപ്പ് വേദിയില്‍ ഇരുന്നും കിടന്നുമെല്ലാം ആഘോഷിച്ചപ്പോള്‍ തിലക് വര്‍മയും ഇഷാന്‍ കിഷനും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജുമെല്ലാം അടങ്ങുന്നവർപാട്ടുപാടിയും സെല്‍ഫിയെടുത്തും നൃത്തം ചെയ്തുമെല്ലാം ആഘോഷിക്കുകയായിരുന്നു.

ഭാര്യ ചാരുലതക്കും സഹതാരങ്ങള്‍ക്കുമെല്ലാം ഒപ്പം സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം പോസ് ചെയ്തശേഷം സഞ്ജുവാകട്ടെ ലോകകപ്പ് സമ്മാനിച്ച സ്റ്റേജില്‍ ആഘോഷമെല്ലാം കണ്ട് ഒറ്റക്ക് ഇരുന്നു. സമ്മാനദാനച്ചടങ്ങിലെ അവതാരകനായിരുന്ന ഹര്‍ഷ ഭോഗ്‌ലെയും ഒറ്റക്കിരിക്കുന്ന സഞ്ജുവിന് അടുത്തെത്തി കുശലം പറഞ്ഞു. ഒടുവില്‍ ഭോഗ്‌‌ലെയും സഞ്ജുവിന് ഒപ്പം ഇരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാരാധകരാണ് കണ്ടത്.

Content Highlights: sanju samson viral video sitting alone after t20 world cup win 2026

dot image
To advertise here,contact us
dot image