അവസാന നിമിഷം ജയം കൈവിട്ട് കിവികൾ; മൂന്നിലും മൂന്നും ജയിച്ച് ഇംഗ്ലണ്ട് സെമിയിൽ

മൂന്ന് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിനാണ് ജയം.

അവസാന നിമിഷം ജയം കൈവിട്ട് കിവികൾ; മൂന്നിലും മൂന്നും ജയിച്ച് ഇംഗ്ലണ്ട് സെമിയിൽ
dot image

അവസാന ഓവർ വരെ നീണ്ട ആവേശകാരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ഇംഗ്ലണ്ട്. മൂന്ന് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിനാണ് ജയം.

സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഇതോടെ സെമിയിലേക്ക് മാർച്ച് ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ന്യൂസിലൻഡിന് സെമിയിലേക്ക് കടക്കാൻ ഇനിയും കാത്തിരിക്കണം. നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്താൻ മത്സരമാകും നിര്ണായകമാകുക.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 159 റൺസിന്റെ ടോട്ടൽ ആണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ തുടക്കം പാളിയെങ്കിലും പിന്നീട് വന്നവർ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടോം ബാന്റൻ 33 റൺസും വിൽ ജാക്സ് 32 റൺസും ഹാരി ബ്രൂക്ക് 26 റൺസും ജേക്കബ് ബെതൽ 21 റൺസും നേടി. റെഹാൻ അഹമ്മദിന്റെ ഇന്നിംഗ്‌സും ജയത്തിൽ നിർണായകമായി. ന്യൂസിലൻഡിന് വേണ്ടി രചിൻ രവീന്ദ്ര മൂന്ന് വിക്കറ്റുകൾ നേടി.

നേരത്തെ ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്സ് (39 ) ടിം സെയ്ഫർട്ട് (35 ), ഫിൻ അലൻ (29 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. സ്പിന്നർമാർ റൺസ് വിട്ടുകൊടുക്കാൻ മടിച്ച മത്സരത്തിൽ വിൽ ജാക്സ് , ആദിൽ റഷീദ്, റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Content Highlights:T20 worldcup 2026; england beat newzeland in super 8

dot image
To advertise here,contact us
dot image