നിർണായക മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങി റിങ്കു; പിതാവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്‌

ഫെബ്രുവരി 26നാണ് സിംബാബ്‌വെയ്ക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരം

നിർണായക മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങി റിങ്കു; പിതാവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്‌
dot image

സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങി റിങ്കു സിങ്. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില മോശമായെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് നിലവില്‍ ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.

സിംബാബ്‌വെക്കെതിരായ മത്സരത്തിൽ പങ്കെടുക്കാൻ റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം തിങ്കളാഴ്ച ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച ടീമിനൊപ്പം റിങ്കു സിങ് പരിശീലനത്തിനിറങ്ങിയിരുന്നില്ല.

സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന്റെ നിരാശയിലിരിക്കെയാണ് ഇന്ത്യൻ ടീമിന് തിരിച്ചടിയായി റിങ്കു മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ നിന്നു തന്നെ ടീം പുറത്താകുമെന്ന ആശങ്ക നില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ മടക്കം.

ഫെബ്രുവരി 26നാണ് സിംബാബ്‌വെയ്ക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ റിങ്കുവിന് കളിക്കാനായില്ലെങ്കില്‍ അക്സര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്സര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നില്ല.

Content Highlights: T20 World Cup 2026: Rinku Singh Returns Home Ahead Of India's Super 8 Match Against Zimbabwe

dot image
To advertise here,contact us
dot image