സഞ്ജുവിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട, പകരം ആ താരത്തെ ഇലവനില്‍ തിരികെയെത്തിക്കണം: ഇര്‍ഫാന്‍ പത്താന്‍

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ‌ സഞ്ജുവിനെ ഒഴിവാക്കിയുള്ള പ്ലേയിങ് ഇലവനാണ് ഇര്‍ഫാന്‍ പത്താന്‍ നിർദേശിക്കുന്നത്

സഞ്ജുവിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട, പകരം ആ താരത്തെ ഇലവനില്‍ തിരികെയെത്തിക്കണം: ഇര്‍ഫാന്‍ പത്താന്‍
dot image

ടി20 ലോകകപ്പിൽ‌ സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഭിഷേക് ശര്‍മയും തിലക് വര്‍മയും മോശം ഫോമിലായതിനാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും പകരമായി സഞ്ജു ഇറങ്ങാനാണ് സാധ്യത. എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ‌ സഞ്ജുവിനെ ഒഴിവാക്കിയുള്ള പ്ലേയിങ് ഇലവനാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ നിർദേശിക്കുന്നത്.

പ്ലേയിങ് ഇലവനില്‍ ഒരു മാറ്റത്തിന്റെ മാത്രമേ ആവശ്യമുള്ളൂവെന്നാണ് പത്താന്റെ നിര്‍ദ്ദേശം. സഞ്ജു സാംസണിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ചർച്ചകളും കുൽദീപ് യാദവിനെ പരീക്ഷിക്കണമെന്ന ആലോചനയും ഉണ്ടാകാമെങ്കിലും അധിക മാറ്റങ്ങൾ വേണ്ടെന്നാണ് പത്താന്റെ നിലപാട്. സിംബാബ്‌വെയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് കളിക്കണമെന്ന് പത്താന്‍ നിര്‍ദ്ദേശിക്കുന്നു. തിലകിനെ നാലാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് പത്താന്‍ പറയുന്നത്. അതുവഴി ടോപ് ഓര്‍ഡറിലെ ഇടത് ആധിക്യം പരിഹരിക്കാമെന്നും ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി.

സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദയനീയ തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ തിരികെയെത്തണമെന്നും പത്താന്‍ ആവശ്യപ്പെട്ടു. ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും മികച്ച രീതിയില്‍ പന്തെറിയാന്‍ അക്‌സറിന് സാധിക്കും. അദ്ദേഹം പരിചയസമ്പന്നനാണെന്നും പത്താന്‍ ചൂണ്ടിക്കാട്ടി.

കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകാം. കൂടുതലും ഇടംകൈയ്യന്‍മാരായതുകൊണ്ട് സഞ്ജു സാംസണെക്കുറിച്ചും അവര്‍ ചിന്തിച്ചേക്കും. എന്നാല്‍ ഇന്ത്യന്‍ ടീം അത്തരത്തില്‍ ചിന്തിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും പത്താന്‍ വ്യക്തമാക്കി. 'മൂന്ന് ഇടംകൈയ്യൻമാർ തുടർച്ചയായി ഇറങ്ങുന്ന സാഹചര്യം മാറ്റാൻ സുര്യയെ മൂന്നാം നമ്പറിൽ ഇറക്കാം. അതിലൂടെ ബാറ്റിംഗ് നിരയിൽ ബാലൻസ് വരും', പത്താൻ പറഞ്ഞു.

ഫെബ്രുവരി 26നാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-സിംബാബ്‌വെ സൂപ്പർ 8 പോരാട്ടം.

Content Highlights: No Sanju Samson, Suryakumar at No.3: Irfan Pathan urges batting shake-up for IND vs ZIM

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us