'ഞാനാണെങ്കിൽ അത് ചെയ്യും'; പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാനുള്ള വഴി ഉപദേശിച്ച് ആർ അശ്വിൻ

പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ വഴി ഉപദേശിച്ച് മുന്‍ ഇന്ത്യൻ താരം ആർ അശ്വിൻ

'ഞാനാണെങ്കിൽ അത് ചെയ്യും'; പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാനുള്ള വഴി ഉപദേശിച്ച് ആർ അശ്വിൻ
dot image

വിചിത്രമായ രീതിയിൽ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായ പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ വഴി ഉപദേശിച്ച് മുന്‍ ഇന്ത്യൻ താരം ആർ അശ്വിൻ. പന്തെറിയുന്നതിന് തൊട്ടുമുമ്പ് ബൗളിംഗ് ക്രീസിലെത്തി ആക്ഷന്‍ പോസ് ചെയ്ത് നിശ്ചലനായി നിൽക്കുകയും പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന താരിഖിന് മുന്നിൽ ബാറ്റർമാർ ക്രീസിൽ നിന്ന് മാറിനിൽക്കണമെന്നാണ് അശ്വിന്‍റെ ഉപദേശം.

താരിഖ് പന്തെറിയുന്നതിന് മുൻപ് പെട്ടെന്ന് ആക്ഷന്‍ പോസ് ചെയ്യുമ്പോള്‍, അവൻ പന്തെറിയുന്നത് നിർത്തി എന്ന് ഞാൻ കരുതിയെന്ന് പറഞ്ഞ് ബാറ്റർക്ക് ക്രീസിൽ നിന്ന് മാറിനിൽക്കാം. അത് അംപയർമാർക്ക് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമായിരിക്കും. ഞാൻ ബാറ്റ് ചെയ്യുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യും. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുക എന്ന് എനിക്കറിയില്ലെന്ന് അംപയറോട് പറയാം. ബാക്കി കാര്യങ്ങൾ നോക്കേണ്ടത് അംപയറുടെ ഉത്തരവാദിത്തമാണെന്നും അശ്വിന്‍ പറഞ്ഞു.

അതേ സമയം 30-വയസ്സുകാരനായ താരിഖ് ഇതുവരെ കളിച്ച നാല് ടി20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആറിൽ താഴെ മാത്രമാണ് താരത്തിന്‍റെ ഇക്കോണമി റേറ്റ്. കഴിഞ്ഞ മത്സരത്തിൽ ലോകകപ്പ് അരങ്ങേറ്റം നടത്തിയ താരം മൂന്ന് വിക്കറ്റുകളും നേടി. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചിൽ താരിഖിന്‍റെ സ്പിൻ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Content Highlights: T20 World Cup 2026; R Ashwin’s advice to India before Usman Tariq test vs Pakistan

dot image
To advertise here,contact us
dot image