

ടി 20 ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രാത്രി ഏഴ് മണിക്ക് യു എസ് എ യുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ്മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.
സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിയുള്ള ഇലവനാണ് പത്താന്റേത്. സഞ്ജു വന്നപ്പോള്‍ റിങ്കു സിംഗ് ടീമിന് പുറത്തായി. അഭിഷേക് ശർമയെയും സഞ്ജു സാംസണിനെയുമാണ് ഇർഫാൻ ഓപ്പണിങ് സ്ലോട്ടിലേക്ക് പരീക്ഷിച്ചിട്ടുള്ളത്. ഇന്ത്യൻ നിരയിൽ ഏറ്റവും അക്രമണാത്സുക ബാറ്ററാണ് അഭിഷേക്. ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ തിളങ്ങിയില്ലെങ്കിലും ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന് അവസരം കൊടുത്തുനോക്കാമെന്നാണ് പത്താൻ പറയുന്നത്.
തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷാനെ മൂന്നാമനായിട്ടാണ് ഇര്‍ഫാന്‍ പരിഗണിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മൂന്നാമനായി കളിച്ച കിഷന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന അവസാന ടി20യില്‍ സെഞ്ചുറിയും നേടി. സഞ്ജു മോശം ഫോമിലായപ്പോള്‍ കിഷന്‍ കിട്ടിയ അവസരം മുതലെടുത്തു. ഇഷാനെ ഓപ്പണറാക്കണമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വാദം.
നാലാമനായി തിലക് വര്‍മ ക്രീസിലെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്ക്ക് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന തിലക് രണ്ട് സന്നാഹ മത്സരത്തിലും മികച്ച പ്രകടനം നടത്തി. അതുകൊണ്ടുതന്നെ തിലകിനെ കൈവിടാന് പത്താന്‍ സാധിച്ചില്ല.
തിലകിന്റെ വരവോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഒരുപടി താഴേക്ക് ഇറങ്ങേണ്ടിവന്നു. അടുത്തകാലത്ത് മോശം ഫോമിലായിരുന്ന സൂര്യ, ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. പരമ്പരയിലെ താരവും സൂര്യയായിരുന്നു.
ആറാമനായി എത്തുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. ടീമിന് ബാലന്‍സ് നല്‍കുന്ന പ്രധാന ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. മധ്യനിരയില്‍ അതിവേഗം റണ്‍സ് ഉയര്‍ത്താനും ആവശ്യമുള്ളപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് വലിയ കരുത്താണ്. ന്യൂസിലന്‍ഡിനെതിരെ അത് തെളിയിക്കുകയും ചെയ്തു.
ഏഴാമനായി അക്‌സർ പട്ടേലും എട്ടാമനായി ശിവം ദുബെയുമാണ് പത്താൻ തിരഞ്ഞെടുത്തത്. ശേഷം ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് , വവരുണ്‍ ചക്രവര്‍ത്തി എന്നിവരും എത്തും. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.
Content Highlights:Irfan Pathan predict t20 eleven for india in t20 worldcup , including sanju samson