'വൈഭവ് കൊടുങ്കാറ്റി'ല്‍ കടപുഴകിയ ചരിത്രങ്ങള്‍; ഒറ്റ സെഞ്ച്വറിയില്‍ പെയ്തത് റെക്കോര്‍ഡ് മഴ

ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ താരം 55 പന്തിലാണ് വൈഭവ് 100 റണ്‍സ് അടിച്ചെടുത്തത്

'വൈഭവ് കൊടുങ്കാറ്റി'ല്‍ കടപുഴകിയ ചരിത്രങ്ങള്‍; ഒറ്റ സെഞ്ച്വറിയില്‍ പെയ്തത് റെക്കോര്‍ഡ് മഴ
dot image

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. 80 പന്തില്‍ 15 സിക്സും 15‌ ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ലോകകപ്പ് ഫൈനലിൽ അടിച്ചെടുത്ത സെഞ്ച്വറിയിൽ ചരിത്രനേട്ടങ്ങൾ കുറിച്ചിരിക്കുകയാണ് വൈഭവ്. മിന്നും ഫോമിൽ ബാറ്റുവീശിയ 14കാരൻ വെടിക്കെട്ട് ഇന്നിങ്സിൽ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ താരം 55 പന്തിലാണ് വൈഭവ് 100 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പിൽ നേടുന്ന അതിവേ​ഗ സെഞ്ച്വറിയും വൈഭവിന്റെ പേരിലാണ്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോർഡും വൈഭവിനെ തേടിയെത്തി.

Also Read:

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 150 റണ്‍സിന് മുകളില്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തു. അണ്ടര്‍ 19 ലോകകപ്പ് പോരില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരവും വൈഭവ് തന്നെയാണ്. ഈ ടൂര്‍ണമെന്റില്‍ 26 സിക്‌സുകളാണ് താരം ആകെ അടിച്ചെടുത്തത്.

Content Highlights: U19 World Cup 2026 Final, India vs England: Vaibhav Suryavanshi records in single innings

dot image
To advertise here,contact us
dot image