

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അര്‍ഷ്ദീപ് സിങ് എടുത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
After the warm-up match against South Africa, Arshdeep Singh, Ishan Kishan, and Tilak Varma were having fun in the dressing room. 😄
— Jara (@JARA_Memer) February 4, 2026
Without informing Tilak, Arshdeep Singh suddenly started making a reel by covering Tilak, which annoyed Tilak and made him angry. 🤬🥵 pic.twitter.com/BBGefO7rtu
വീഡിയോ എടുക്കുകയായിരുന്ന അര്‍ഷ്ദീപിനോട് തിലക് വര്‍മ ചൂടാകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ടീമിന്റെ ഡ്രസിങ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന തിലക് വര്‍മയെ അര്‍ഷ്ദീപ് സിങ് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് നിര്‍ത്താന്‍ തിലക് ഗൗരവത്തില്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
തിലക് വര്‍മ്മയും അര്‍ഷ്ദീപും അടുത്ത സുഹൃത്തുക്കളാണെന്നിരിക്കെ, ഇതൊരു തമാശ ആയിരുന്നോ എന്നാണ് ആരാധകരുടെ സംശയം. വീഡിയോ എടുക്കുന്നതിനിടെ അര്‍ഷ്ദീപ് പറഞ്ഞ ചില കമന്റുകള്‍ക്ക് തിലക് മറുപടി നല്‍കാതിരുന്നപ്പോള്‍, ഇഷാന്‍ കിഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അര്‍ഷ്ദീപിന്റെ വ്ളോഗുകളില്‍ സ്ഥിരം സാന്നിധ്യമാണ് തിലക്. വീഡിയോ കാണാം.
അതേസമയം ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരിശീലന മത്സരത്തില്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ തിലക് വര്‍മ മികച്ച പ്രകടനം പുറത്തെടുത്തു. വെറും 19 പന്തില്‍ നിന്നും 45 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്.
Content Highlights- Tilak Varma angry towards Arshdeep Singh for taking video of him