അവനെ അധികം മിസ് ചെയ്യില്ല! ഇന്ത്യന്‍ താരത്തെ കുറിച്ച് സഞ്ജയ് ബംഗാര്‍

പരിക്കിന്റെ പിടിയിലുള്ള താരത്തിന് പകരം ഇന്ത്യ മറ്റൊരാളെ സക്വാഡില്‍ എത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

അവനെ അധികം മിസ് ചെയ്യില്ല! ഇന്ത്യന്‍ താരത്തെ കുറിച്ച് സഞ്ജയ് ബംഗാര്‍
dot image

ടി-20 ലോകകപ്പ് ടീമില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ ടീം അധികം മിസ് ചെയ്യില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. വാഷിങ്ടണ്‍ സുന്ദറിന്റെ അതേ ലെവലിലുള്ള മറ്റ് താരങ്ങള്‍ ടീമിലുള്ളത് കാരണമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കിന്റെ പിടിയിലുള്ള താരത്തിന് പകരം ഇന്ത്യ മറ്റൊരാളെ സക്വാഡില്‍ എത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

'നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് അവനെ ആവശ്യമില്ല. കാരണം നമുക്ക് നല്ല സ്പിന്‍ ഓള്‍റൗണ്ടര്‍മാരുണ്ട്. അക്‌സര്‍ പട്ടേലാണ് അതില്‍ പ്രധാനം. ആകാശ് ചോപ്ര പറഞ്ഞത് പോലെ ഓഫ് സ്പിന്‍ എറിയാന്‍ കഴിവുള്ള തിലക് വര്‍മയുമുണ്ട്.

ഇക്കാരണങ്ങള്‍ കൊണ്ട് വാഷിങ്ടണ്ണിനെ ഇന്ത്യക്ക് ഒരുപാട് മിസ് ചെയ്യില്ല.

Also Read:

അതിനാല്‍ തന്നെ അവന് സമയം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാം. അവന്‍ ഇല്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ പകുതി ആയാലും അവന് പകരം ആളെ കണ്ടെത്താന്‍ ശ്രമിക്കാം,' ബംഗാര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിക്ക് കാരണം ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ അദ്ദേഹം പുറത്തിരുന്നു. വാഷിങ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്‌ണോയ് ആയിരുന്നു സ്‌ക്വാഡിലെത്തിയത്.

Content Highlights- Former India coach on conundrum about Washington Sundar 

dot image
To advertise here,contact us
dot image