ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച്; ജയസൂര്യയുടെ റെക്കോർഡ് തൂക്കാൻ കോഹ്‌ലി; അജയ്യനായി സച്ചിൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച്; ജയസൂര്യയുടെ റെക്കോർഡ് തൂക്കാൻ കോഹ്‌ലി; അജയ്യനായി സച്ചിൻ
dot image

ന്യൂസിലാന്‍ഡിനെതിരെ ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലിയായിരുന്നു. ഇന്ത്യ നാല് വിക്കറ്റിന് ജയിച്ച മത്സരത്തിൽ 93 റൺസാണ് സൂപ്പർ താരം നേടിയത്. 91 പന്തിൽ ഒരു സിക്‌സറും എട്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

ഏകദിന കരിയറില്‍ കോലിയുടെ 45-ാം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരമാണിത്. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ കോഹ്‌ലി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ലിസ്റ്റിൽ ഒന്നാമത്. 62 തവണ അദ്ദേഹം മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (48) രണ്ടാം സ്ഥാനത്ത്. മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി നേടിയാല്‍ കോഹ്‌ലിക്ക് ജയസൂര്യക്ക് ഒപ്പമെത്താം. ജാക്വിസ് കാലിസ് (32), റിക്കി പോണ്ടിംഗ് (32), ഷാഹിദ് അഫ്രീദി (32) എന്നിവരാണ് കോഹ്‌ലിക്ക് പിറകിലുള്ള മറ്റ് ടി താരങ്ങൾ.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസെന്ന നാഴികക്കല്ലും ഇന്ത്യയുടെ മുൻനായകൻ പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്ററാണ് വിരാട്. മത്സരത്തിന് മുൻപ് ഈ നേട്ടത്തിലെത്താൻ 25 റൺസ് കൂടി വേണ്ടിയിരുന്ന കോഹ്‌ലി, ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 13-ാം ഓവറിൽ ആദിത്യ അശോകിനെ ഫോറടിച്ചാണ് 28,001 റൺസിലെത്തിയത്.

Content Highlights: ; most player of match in odi; virat kohli to surpass to jayasoorya record, sachin on first

dot image
To advertise here,contact us
dot image