

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. 22.4 ദശലക്ഷം യാത്രക്കാരാണ് 2025ല്‍ ഇത്തിഹാദ് എയര്‍വേയ്‌സില്‍ യാത്ര ചെയ്തത്. വര്‍ഷം തോറുമുള്ള കണക്ക് പ്രകാരം 21 ശതമാനത്തിന്റെ വര്‍ധനയാണ് കണക്കാക്കുന്നത്. ഇത്തിഹാദ് എയര്‍ലൈനിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ടോട്ടലാണ് 2025ല്‍ രേഖപ്പടുത്തിയത്.
പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 2024 നെ അപേക്ഷിച്ച് രണ്ട് പോയിന്റ് കൂടിയതോടെ 88.3 ശതമാനത്തിലെത്തി. വര്‍ഷം മുഴുവന്‍ തുടര്‍ന്ന മികച്ച വാണിജ്യ പ്രകടനത്തിന്റെ അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡിസംബറില്‍ മാത്രം 2.2 ദശലക്ഷം യാത്രക്കാരാണ് ഇത്തിഹാദ് എയര്‍വേയ്‌സ് വഴി യാത്ര ചെയ്തത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 28 ശതമാനമാണ് വര്‍ധനവ്. വര്‍ഷാവസാന യാത്രാ കാലയളവില്‍ ഉയര്‍ന്ന ഉപയോഗക്ഷമത നിലനിര്‍ത്തിക്കൊണ്ട്, മാസത്തിലെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 87.6 ശതമാനത്തിലെത്തി.
2025-ല്‍ 29 വിമാനങ്ങള്‍ കൂടി പുതുതായി ചേര്‍ത്തതിനെത്തുടര്‍ന്ന്, വര്‍ഷാവസാനം ഇത്തിഹാദിന്റെ ഓപ്പറേറ്റിംഗ് ഫ്ലീറ്റ് 127 വിമാനങ്ങളായി ഉയര്‍ന്നു. എയര്‍ലൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ വര്‍ഷത്തെ ഫ്ലീറ്റ് വിപുലീകരണമായിരുന്നു ഇത്. യുഎഇയിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ചയുടെ പകുതിയും 2025-ല്‍ എത്തിഹാദിന്റെ വളര്‍ച്ചയ്ക്ക് അനുകുലമായിരുന്നു.
രാജ്യത്തുടനീളമുള്ള എയര്‍ലൈന്‍ ട്രാഫിക് വളര്‍ച്ചയെ അടിസ്ഥാനമാക്കി, അബുദബിയുടെ ടൂറിസത്തെയും സാമ്പത്തിക അഭിലാഷങ്ങളെയും പിന്തുണയ്ക്കുന്നതില്‍ എയര്‍ലൈന്‍ പ്രധാന പങ്ക് വഹിച്ചതായാണ് വിലയിരുത്തല്‍. യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനമാണ് ഈ നേട്ടത്തിന് കാരണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണോള്‍ഡോ നെവസ് പറഞ്ഞു.
Content Highlights: Etihad Airways has achieved a historic milestone by recording a significant increase in passenger numbers. The airline reported record growth in traffic, reflecting strong demand and improved performance across its network. This marks one of the highest passenger growth phases in the company’s recent operational history.