ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകി വിരാട്; ഇത് കുട്ടി കോഹ്ലി അല്ലേന്ന് സോഷ്യൽ മീഡിയ

വഡോദരയിൽ നടന്ന പരിശീലന സെഷനിടെ താരം യുവ ആരാധകരെ കാണുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയിതിരുന്നു.

ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകി വിരാട്; ഇത് കുട്ടി കോഹ്ലി അല്ലേന്ന് സോഷ്യൽ മീഡിയ
dot image

ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്ലി. ഇതിനിടെ താരം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വമ്പൻ വൈറലാണ്.

വഡോദരയിൽ നടന്ന പരിശീലന സെഷനിടെ താരം യുവ ആരാധകരെ കാണുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയിതിരുന്നു. ഇതിനിടെ യുവ കോഹ്ലിയുമായി മുഖ സാമ്യമുള്ളത് കൊണ്ട് ഒരു കുട്ടി പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.


ആരാധകരുമായി ചിരിച്ചുകൊണ്ട് സമയംപങ്കിടുന്നകോഹ്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

കുട്ടി ആരാധകന്റെ ഫോട്ടോയും കുട്ടി വിരാട്ടിന്റെ ഫോട്ടോയും ചേർത്തുകൊണ്ട് ആരാധകർ ഇതി മിനി കോഹ്ലിയല്ലെ എന്ന ചോദ്യമുയർത്തുന്നുണ്ട്.

അതേസമയം ന്യൂസിലാൻഡിനെതിരെ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കും, പരമ്പരയിലെ ആദ്യ മത്സരം 11ന് വഡോദരയിലും, തുടർന്ന് ജനുവരി 14 ന് രാജ്‌കോട്ടിലും, ജനുവരി 18 ന് ഇൻഡോറിലുമാണ് നടക്കുക. ഏകദിനങ്ങൾക്ക് ശേഷം, അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.

Content Highlights- Young Fans of virat kohli looking like childhood kohli goes viral

dot image
To advertise here,contact us
dot image