'ഇന്ത്യക്കാര്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ലംഘിച്ചു, മൈതാനത്ത് മറുപടിനല്‍കും'; മുന്നറിയിപ്പുമായി ഷഹീന്‍

അടുത്തമാസം ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം നടക്കാനിരിക്കെയാണ് അഫ്രീദിയുടെ പരാമര്‍ശം

'ഇന്ത്യക്കാര്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ലംഘിച്ചു, മൈതാനത്ത് മറുപടിനല്‍കും'; മുന്നറിയിപ്പുമായി ഷഹീന്‍
dot image

ഇന്ത്യൻ ടീം ചെയ്യുന്നത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ ലംഘനമാണെന്ന് പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. 2025ലെ ഏഷ്യാകപ്പിനിടെ ഇന്ത്യൻ താരങ്ങൾ ചെയ്തതിനെതിരെയാണ് ഷഹീൻ രം​ഗത്തെത്തിയത്. അടുത്തമാസം ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം നടക്കാനിരിക്കെയാണ് അഫ്രീദിയുടെ പരാമര്‍ശം.

'അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകള്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പില്‍ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ്. അതില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. മറുപടി മൈതാനത്ത് നല്‍കും. ഇങ്ങനെയായിരുന്നു ഷഹീന്‍ ഷായുടെ
പ്രതികരണം', ലാഹോറില്‍ ഒരു മാധ്യമസംവാദത്തിനിടെ ഷഹീൻ പറഞ്ഞു.

ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ- പാക് പോരാട്ടം. 2025ലെ ഏഷ്യാകപ്പില്‍ ഇന്ത്യ- പാക് മത്സരങ്ങളില്‍ പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ പ്രതിഷേധാത്മകമായ പ്രതിഷേധം. ഏഷ്യാകപ്പില്‍ വിജയിച്ച ശേഷം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് ട്രോഫി വാങ്ങാനും ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല.

Content Highlights: Pakistan's Shaheen Afridi accuses India of violating sportsmanship Ahead Of T20 World Cup 2026

dot image
To advertise here,contact us
dot image