

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും വരവറിയിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് നദീന്‍ ഡി ക്ലെര്‍ക്കാണ് ചലഞ്ചേഴ്‌സിന്റെ വിജയറണ്‍ കുറിച്ചത്.
Content Highlights: WPL 2026, MI vs RCB: Nadine de Klerk turns the tables on Mumbai, hands RCB victory