

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മുസ്‌ലിം ലീഗിനെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ഡിവൈഎഫ്‌ഐ മുന്‍ വയനാട് ട്രഷറര്‍ ലിജോ ജോണിയാണ് പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തത്. ലീഗ് പ്രവര്‍ത്തകരുടെ കൈ തല്ലിയൊടിക്കാനാണ് സിപിഐഎമ്മുകാര്‍ ജയിലില്‍ പോയതെന്നും ഇനിയും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ലിജോ ജോണി പറയുന്നു. ജാമ്യം ലഭിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു ഭീഷണി പ്രസംഗം.
'മുസ്‌ലിം ലീഗിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടുളള ആളുകളുടെ കൈ തല്ലിയൊടിച്ചാണ് ധീരസഖാക്കള്‍ ജയിലില്‍ പോയത്. ഒരു സഖാക്കളും പിന്തിരിഞ്ഞ് ഓടിയിട്ടില്ല. മുഴുവന്‍ സഖാക്കളും അവിടെ നിന്ന് മുസ്‌ലിം ലീഗിലെ തെമ്മാടിപ്പടയുടെ അഹങ്കാരത്തിന് മറുപടി കൊടുത്തിട്ടാണ് അവര്‍ ജയിലില്‍ പോയത്. ഇതിവിടംകൊണ്ട് അവസാനിപ്പിച്ചോണം. ഭരണം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തില്‍ 10 വര്‍ഷം മാത്രമാണ് സിപിഐഎം ഭരണത്തിലുണ്ടായിരുന്നുളളു. എന്നിട്ട് ഈ പാര്‍ട്ടി ഒലിച്ചുപോയോ.
രണ്ടുമാസം മുന്‍പ് ഗാന്ധി ജംഗ്ഷനില്‍വെച്ച് ലീഗിന്റെ നേതാക്കന്മാരെ പട്ടിയെ അടിക്കുംപോലെ ബത്തേരിയിലെ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചതല്ലേ. ഇനി ഞങ്ങളുടെ പ്രവര്‍ത്തരുടെ നേരെ കുതിര കേറാന്‍ വന്നാല്‍ നിന്റെ മയ്യത്ത് കട്ടിലിന്റെ കാലുപിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിക്കോ. ഇതിവിടെ അവസാനിപ്പിച്ചാല്‍ നല്ലത്. തുടര്‍ന്നാല്‍ മുസ്‌ലിം ലീഗിന്റെ മയ്യത്ത് സുല്‍ത്താന്‍ ബത്തേരിയിലേക്ക് എടുക്കുന്ന രീതിയിലേക്ക് ശക്തമായ പ്രതിരോധം പാര്‍ട്ടി ഒരുക്കും': എന്നാണ് ലിജോ ജോണി പറഞ്ഞത്.
Content Highlights: DYFI Leader Hate Speech against Muslim League in Sulthan Bathery