മഴ പെയ്തപ്പോൾ ഒന്ന് തണുത്തോ? ഇനിയും തണുക്കും; ഇന്ന് മൂന്ന് ജില്ലകളിൽ മഴ പെയ്യും

ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക

മഴ പെയ്തപ്പോൾ ഒന്ന് തണുത്തോ? ഇനിയും തണുക്കും; ഇന്ന് മൂന്ന് ജില്ലകളിൽ മഴ പെയ്യും
dot image

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം വടക്കൻ കേരളത്തിൽ ചൂട് ശക്തമായി തുടരും. പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ ജോലിസമയം എട്ട് മണിക്കൂറായാണ് നിജപ്പെടുത്തിയത്. മെയ് 20 വരെയാണ് ക്രമീകരണം. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ളത് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് ക്രമീകരിച്ചത്.

Content Highlights: A yellow alert has been issued in three districts of Kerala—Pathanamthitta, Kottayam, and Idukki—indicating the possibility of heavy rainfall. The warning calls for residents and local authorities to remain vigilant and take necessary precautionary measures

dot image
To advertise here,contact us
dot image