

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു.
Many congratulations to Shikhar Dhawan on getting married. ❤️ pic.twitter.com/vEN6r076tv
— Mufaddal Vohra (@mufaddal_vohra) February 21, 2026
പൂക്കളുടെ ഡിസൈനുള്ള ക്രീം നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ധവാന്റെ വേഷം. അതേ തീമിലുള്ള ലെഹങ്കയാണ് സോഫി ധരിച്ചത്. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.
അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈന്‍ നിലവില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഡക്ട് കണ്‍സള്‍ട്ടന്റാണ്. അമേരിക്കന്‍ സാമ്പത്തിക സേവന കമ്പനിയായ 'നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍' സെക്കന്‍ഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സോഫി.
2011-ല്‍ ഐഷ മുഖര്‍ജിയെ വിവാഹം കഴിച്ച ധവാന്‍ 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2023 ഒക്ടോബറിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹബന്ധത്തിലുണ്ടായ മാനസിക വിഷമങ്ങളെക്കുറിച്ചും മകന്‍ സൊരാവറിനെ കാണാന്‍ അനുവദിക്കാത്തതിനെക്കുറിച്ചും ധവാൻ മനസ്സുതുറന്നിരുന്നു. അതിന് ശേഷമാണ് ധവാന്‍ ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.
Content highlights: