'ഭര്‍ത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് എങ്ങനെ കണ്ടു നിന്നു', വിമർശനങ്ങൾക്ക് മറുപടിയുമായി രശ്മി

'നിനക്ക് പറ്റിയ ആളല്ല എന്ന്എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്'

'ഭര്‍ത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് എങ്ങനെ കണ്ടു നിന്നു', വിമർശനങ്ങൾക്ക് മറുപടിയുമായി രശ്മി
dot image

മിനിസ്‌ക്രീനിലെ അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയശേഷം, സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നുവന്ന താരമാണ് രശ്മി. മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലാണ് നടിയുടെ പങ്കാളി. ഒന്നിച്ച് ഒരു പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം. ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ല എന്ന് പണ്ട് ഒരഭിമുഖത്തിൽ രശ്മി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ പരാമർശത്തിൽ അന്ന് ലഭിച്ച വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് നടി.

ലക്ഷ്മിയെപ്പോലെതന്നെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് താരത്തിന്റെ ഭര്‍ത്താവ് മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലും. ഒന്നിച്ച് ഒരു പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം. ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ല എന്ന് ഒരഭിമുഖത്തിൽ രശ്മി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രശ്മി.

Also Read:

‘അദ്ദേഹം ഒരു ആർടിസ്റ്റാണ് അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർടിസ്റ്റാണ്,' എന്നാണ് രശ്മി പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Also Read:

തങ്ങളുടെ വിവാഹത്തിൽ അന്ന് പലരും വിയോജിപ്പ് കാണിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. 'നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹം എന്നു പറയുന്നത് പൂമെത്തക്കു മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്,'രശ്മി കൂട്ടിച്ചേർത്തു.

Content Highlights:  Rashmi Boban faces criticism for saying she has no problem with her husband acting in intimate scenes, opens up

dot image
To advertise here,contact us
dot image