'ഈ മൂന്ന് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബേസിക് സ്‌കിന്‍ കെയര്‍ റൂട്ടീനായി'; ഡോ മറിയ കൂര്‍ഷീദ്

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം, ഡോ മറിയ കൂര്‍ഷീദ് പറയുന്നു

'ഈ മൂന്ന് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബേസിക് സ്‌കിന്‍ കെയര്‍ റൂട്ടീനായി'; ഡോ മറിയ കൂര്‍ഷീദ്
dot image

ഈ കാലഘട്ടത്തില്‍ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് കൂടുതല്‍ ആളുകളും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌കിന്‍കെയര്‍. ഒരുപാട് സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സ് വിപണിയില്‍ ലഭിക്കുന്നതു കൊണ്ട് ഏത് പ്രൊഡക്ട് ഉപയോഗിക്കണമെന്ന് കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു വ്യക്തിക്ക് വേണ്ട ബേസിക് സ്‌കിന്‍ കെയര്‍ എന്തൊക്കെയാണെന്ന് പറയുകയാണ് കോസ്‌മെറ്റോളജിസ്റ്റ് ഡോ മറിയ കുര്‍ഷീദ്

'ഒരാള്‍ക്ക് ഏറ്റവും ബേസിക് ആയിട്ട് വേണ്ടത് ഒരു ബേസിക് സ്‌കിന്‍കെയര്‍ റൂട്ടീനാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സണ്‍സ്‌ക്രീനാണ്. അത് ഇല്ലാതെ സ്‌കിന്‍ കെയര്‍ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഏതു വേണമെന്ന് ഓരോരുത്തരുടെയും സ്‌കിന്‍കെയര്‍ അനുസരിച്ച് വേണം തീരുമാനിക്കാനും അതു വാങ്ങിച്ച് ഉപയോഗിക്കാനും. ക്ലെന്‍സെര്‍, മോയ്ച്ചറൈസര്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയ 3 കാര്യങ്ങളുടെ ആവശ്യമേ ഒരു ബേസിക് സ്‌കിന്‍ കെയറിനുള്ളു'- ഡോ മറിയ പറയുന്നു

അതു പോലെ തന്നെ പുറത്തിറങ്ങുമ്പോള്‍ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ മതി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ റൂമിലിരുന്ന് ഫോണ്‍ ഉപയോഗിക്കുമ്പോഴും ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ അത്യാവശ്യമാണെന്ന് പറയുകയാണ് ഡോ മറിയ കൂര്‍ഷീദ്.

'പലര്‍ക്കുമുള്ള സംശയമാണ് പുറത്തിറങ്ങുമ്പോള്‍ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ പോരെ എന്ന്. എന്നാല്‍ ഇന്‍ഡോറില്‍ പോലും സണ്‍സ്‌ക്രീനിന്റെ ആവശ്യം വളരെ വലുതാണ്. കാരണം ഇത്തരത്തിലുള്ള റൂമൂകളിലിരുന്ന് ഉപയോഗിക്കുന്ന ഫോണിന്റെ ലൈറ്റും മൊബൈലിന്റെ ലൈറ്റും വെയില്‍ അടിക്കുന്നതിന് തുല്ല്യമാണ്. ഫോണും ലാപ്‌ടോപ്പും മാറ്റിനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കിന്നിനെ കെയര്‍ ചെയ്യാന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്താല്‍ മതി'-ഡോ മറിയ പറയുന്നു

Content Highlights: three basic skin care routine

dot image
To advertise here,contact us
dot image