

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ലോക റെക്കോർഡിട്ട് ഭൂട്ടാൻ സ്പിന്നർ സോനം യെഷെ. ഒരു ടി20 മത്സരത്തിൽ എട്ടു വിക്കറ്റെടുക്കുന്ന ആദ്യതാരമെന്ന റെക്കോഡാണ് 22-കാരനായ സോനം സ്വന്തമാക്കിയത്.
മ്യാന്മറിനെതിരായ മൂന്നാം ടി20യിലാണ് ഭൂട്ടാൻ സ്പിന്നറുടെ തകർപ്പൻ പ്രകടനം. നാലോവറിൽ ഏഴു റൺസ് മാത്രം വിട്ടുകൊടുത്താണ് താരം എട്ടു വിക്കറ്റെടുത്തത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഭൂട്ടാൻ 128 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മ്യാന്മറാകട്ടെ 45 റൺസിന് ഓൾഔട്ടായി. നാലോവറിൽ എട്ടു വിക്കറ്റെടുത്ത സോനം തന്നെയാണ് മ്യാന്മറിനെ തകർത്തത്.
പുരുഷ ടി20 ക്രിക്കറ്റിൽ ഇതിന് മുമ്പ് രണ്ടുപേർ ഏഴു വിക്കറ്റ് നേടിയിരുന്നു. 2023-ൽ ചൈനയ്‌ക്കെതിരേ മലേഷ്യൻ താരം സയാസ്രുൾ ഇദ്രസും 2025-ൽ ഭൂട്ടാനെതിരേ മലേഷ്യൻ താരം അലി ദാവൂദും ഏഴു വിക്കറ്റുകൾ നേടി. ഈ റെക്കോർഡുകളാണ് സോനം തകർത്തിട്ടത്.
Content highlights: Bhutan’s Sonam Yeshey sets T20 world record, becomes first player to take 8 wicket