രക്ഷകനായി അസ്ഹറുദ്ദീനും ബാബ അപരാജിതും; വിജയ് ഹസാരെയില്‍ കേരളത്തിന് മികച്ച സ്‌കോര്‍

ഏഴാമനായി ക്രീസിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെ നിർണായക ഇന്നിങ്സാണ് കേരളത്തിന് കരുത്തായത്

രക്ഷകനായി അസ്ഹറുദ്ദീനും ബാബ അപരാജിതും; വിജയ് ഹസാരെയില്‍ കേരളത്തിന് മികച്ച സ്‌കോര്‍
dot image

വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കര്‍ണാടകയ്‌ക്കെതിരായ കേരളത്തിന് മികച്ച സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് അടിച്ചെടുത്തത്.

ഏഴാമനായി ക്രീസിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെ നിർണായക ഇന്നിങ്സാണ് കേരളത്തിന് കരുത്തായത്. കേരളത്തിന് വേണ്ടി അസ്ഹറുദ്ദീൻ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് നേടി.. ഒപ്പം ബാബ അപരാജിതും അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി.

Content Highlights: Kerala gets good Score in Vijay Hazare trophy

dot image
To advertise here,contact us
dot image