ഗോ ടു ഹെല്‍! സെല്‍ഫി നിഷേധിച്ച ഹാര്‍ദിക്കിനെ ചീത്തവിളിച്ച് ആരാധകന്‍, പിന്നാലെ ഹൃദയം കീഴടക്കി താരം

കാമുകി മഹിക ശർമയ്ക്കൊപ്പം ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു പാണ്ഡ്യയെ ആരാധകർ വളഞ്ഞത്

ഗോ ടു ഹെല്‍! സെല്‍ഫി നിഷേധിച്ച ഹാര്‍ദിക്കിനെ ചീത്തവിളിച്ച് ആരാധകന്‍, പിന്നാലെ ഹൃദയം കീഴടക്കി താരം
dot image

സെൽഫിയെടുക്കുന്നതിനിടെ മോശമായി പെരുമാറിയ ആരാധകന് മറുപടിയുമായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ‌ ഹാര്‍ദിക് പാണ്ഡ്യ. ക്രിസ്മസിന്റെ തലേന്ന് മുംബൈയിലായിരുന്നു സംഭവം.

കാമുകി മഹിക ശർമയ്ക്കൊപ്പം ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു പാണ്ഡ്യയെ ആരാധകർ വളഞ്ഞത്. റസ്റ്റോറന്റിന് പുറത്തിറങ്ങിയ ഹാർദിക് മഹികയെ കാറിൽ കയറാൻ സഹായിച്ച ശേഷം ക്ഷമയോടെ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതിനായി കുറച്ചുസമയം ചെലവഴിച്ചു. ആരാധകരിൽ പലരും സെല്‍ഫിയെടുക്കുന്നതിന് വേണ്ടി പാണ്ഡ്യയോട് അഭ്യർഥിക്കുന്നുണ്ടായിരുന്നു.

കാറിനടുത്തെത്തിയിട്ടും ആരാധകർ സെൽഫിക്ക് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതുകണ്ടപ്പോൾ ഹാർദിക് സംയമനത്തോടെ പറഞ്ഞു ‘നിങ്ങൾ ആവശ്യത്തിന് ഫോട്ടോ എടുത്തല്ലോ. ഇനിയും എത്രയെണ്ണം വേണം?’ ഇതും പറഞ്ഞ് പാണ്ഡ്യ കാറിൽ കയറാനൊരുങ്ങിയപ്പോൾ മറ്റൊരു ആരാധകൻ സെൽഫി ചോദിച്ചെത്തി. എന്നാൽ തിരക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും കാരണം അയാൾക്ക് ഹാർദിക്കിന്റെ അടുത്തെത്താൻ സാധിച്ചില്ല. ഇതോടെ നിരാശനായ ആരാധകൻ 'ഭാദ് മേം ജാവോ' (Go to hell) എന്ന് പറയുകയായിരുന്നു.

ഇത് കേട്ടെങ്കിലും പ്രതികരിക്കാൻ നിൽക്കാതെ ആ സാഹചര്യത്തെ തികഞ്ഞ സംയമനത്തോടെ കൈകാര്യം ചെയ്ത ഹാർദിക് ആ ആരാധകനെ പാടെ അവഗണിച്ച് കാറിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒന്നും പ്രതികരിക്കാതെ പക്വതയോടെ സാഹചര്യം കൈകാര്യം ചെയ്ത ഹാർദിക്കിനെ ആരാധകർ പുകഴ്ത്തുന്നുമുണ്ട്.

Content Highlights: Hardik Pandya maintains composure as fan abuses India star for denying selfie request

dot image
To advertise here,contact us
dot image