അഭിഷേകും ഗില്ലും തിലകും കളിച്ചു; മൂന്നാം ടി 20 യിൽ പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

മൂന്നാം ടി 20 യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

അഭിഷേകും ഗില്ലും തിലകും കളിച്ചു; മൂന്നാം ടി 20 യിൽ  പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
dot image

മൂന്നാം ടി 20 യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 15. ഓവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമ(35 ), ശുഭ്മാൻ ഗിൽ(28 ), തിലക് വർമ(26 ) എന്നിവർ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾ ഔട്ടായി. ബോളർമാരുടെ മികച്ച പ്രകടനമാണ് പ്രോട്ടീസിനെ ചെറിയ സ്‌കോറിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്.

അർഷ്ദീപ് സിങ് , ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പ്രോട്ടീസ് നിരയിൽ ഏയ്ഡൻ മാർക്രം മാത്രമാണ് തിളങ്ങിയത്. 46 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം മാർക്രം 61 റൺസ് നേടി. ഡോണോവന്‍ ഫെരേര 20 റൺസ് നേടി.

മൂന്നാം ടി 20 യിൽ വിജയിച്ചതോടെ പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യക്കായി. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡിസംബർ 17 നാണ് അടുത്ത മത്സരം.

Content highlights:india win over south afirca in third t20 updates

dot image
To advertise here,contact us
dot image