ബഹ്‌റൈനില്‍ മയക്കു മരുന്ന് വിൽപ്പന നടത്തിയ പതിനഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

മൂന്നര കോടിയിലധികം ഇന്ത്യന്‍ രൂപ വിലമതിക്കുന്ന 23 കിലോ ഗ്രാം മയക്കുമരുന്ന് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു

ബഹ്‌റൈനില്‍ മയക്കു മരുന്ന് വിൽപ്പന നടത്തിയ പതിനഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
dot image

ബഹ്‌റൈനില്‍ മയക്കു മരുന്ന് വിൽപ്പന നടത്തിയ പതിനഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. 23നും 33നും ഇടയില്‍ പ്രായമുളള വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന 23 കിലോ ഗ്രാം മയക്കുമരുന്ന് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. കസ്റ്റംസ് ആന്‍ഡ് എയര്‍ കാര്‍ഗോ അഫയേഴ്സുമായി സഹകരിച്ച് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനനയിലാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlight; Fifteen expatriates arrested for selling drugs in Bahrain

dot image
To advertise here,contact us
dot image