ഞാൻ മാളവിക, ഞാൻ മോഹൻലാൽ, ചിരിപടർത്തി ഹൃദയപൂർവ്വം BTS: ഈ കോമ്പോ ഇനിയും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

'വളരെ സപ്പോർട്ടീവ് ആയ കോ ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം നമ്മളെ കംഫർട്ടിബിൾ ആക്കി വളരെ ഈസിയാക്കും'

ഞാൻ മാളവിക, ഞാൻ മോഹൻലാൽ, ചിരിപടർത്തി ഹൃദയപൂർവ്വം BTS: ഈ കോമ്പോ ഇനിയും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
dot image

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയിലെ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ ഏറെ കയ്യടികൾ നേടിയിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. ഇപ്പോഴിതാ സിനിമയുടെ ബിടിഎസ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പവും അഭിനേതാക്കൾക്ക് ഒപ്പവുമുള്ള മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

മോഹൻലാലിനെക്കുറിച്ച് നടി മാളവിക മോഹനൻ വീഡിയോയിൽ പറയുന്ന വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. 'ഹൃദയപൂർവ്വത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് അഖിൽ സത്യൻ ആണ്. അച്ഛൻ ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞാണ് അഖിൽ വിളിക്കുന്നത്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. പിന്നെയാണ് ഞാൻ അതൊരു മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമയെന്ന് മനസിലാകുന്നത്. എന്നെ സംബന്ധിച്ച് അതൊരു സ്വപ്നമായിരുന്നു. വളരെ സപ്പോർട്ടീവ് ആയ കോ ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം നമ്മളെ കംഫർട്ടിബിൾ ആക്കി വളരെ ഈസിയാക്കും. നമ്മളെ അദ്ദേഹം നന്നായി സഹായിക്കും', മാളവികയുടെ വാക്കുകൾ. മോഹൻലാലിനെ സെറ്റിൽ വെച്ച് കാണുമ്പോൾ ഞാൻ മാളവിക എന്ന് പറഞ്ഞ് നടി പരിചയപ്പെടുത്തുന്നതും മറുപടിയായി ഞാൻ മോഹൻലാൽ എന്ന് ലാലേട്ടൻ പറയുന്നതും ചിരിയുണർത്തുന്നുണ്ട്.

ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

Content Highlights: Mohanlal film Hridyapoorvam BTS out now

dot image
To advertise here,contact us
dot image