ടി 20 ക്രിക്കറ്റിൽ ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരൻ; പ്രോട്ടീസിനെതിരെ ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

മൂന്നാം ടി 20 യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു

ടി 20 ക്രിക്കറ്റിൽ ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരൻ; പ്രോട്ടീസിനെതിരെ ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ
dot image

ട്വന്റി20യിൽ 100 ​​വിക്കറ്റും 1,000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡ് ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ ട്രിസ്റ്റൻ സ്റ്റംമ്പ്സിന്റെ വിക്കറ്റെടുത്താണ് ഈ അപൂർവ നേട്ടം ആഘോഷിച്ചത് . ടി 20 യിൽ 121 മൽസരങ്ങൾ കളിച്ചിട്ടുള്ള താരം ഇപ്പോൾ100 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാറ്റ് കൊണ്ട് 1939 റൺസും നേടി.

അതേ സമയം മൂന്നാം ടി 20 യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച് പരമ്പര ഒപ്പമെത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ന് ജയിക്കുന്നവർക്ക് ലീഡെടുക്കാം.

Also Read:

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്നും ഇടംലഭിച്ചില്ല. കഴിഞ്ഞ രണ്ട് ടി 20 മത്സരത്തിലെ ഇലവനിൽ നിന്ന് രണ്ട് മാറ്റവുമായാണ് ടീം ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയ്ക്ക് പകരം ഹർഷിത് റാണ ഇടം പിടിച്ചപ്പോൾ അക്‌സർ പട്ടേലിന് പകരം കുൽദീപ് യാദവ് ഇടം പിടിച്ചു.

Content highlights: Hardik Pandya scripts history, becomes first Indian to achieve milestone in T20Is

dot image
To advertise here,contact us
dot image