

ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. നാളെ രാവിലെ 10.30ന് യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക.
ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ടാണ് പാർലമെന്റിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേസിൽ ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നാണ് യുഡിഎഫ് എംപിമാരുടെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫിന്റെ നീക്കം. നേരത്തെ കെ സി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.
Content Highlights: Sabarimala gold theft; UDF protest at parliament tomorrow