സഞ്ജു ബെഞ്ചിൽ തന്നെ; ബുംറയും ഔട്ട്; മൂന്നാം ടി 20 യിൽ പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്നും ഇടംലഭിച്ചില്ല

സഞ്ജു ബെഞ്ചിൽ തന്നെ; ബുംറയും ഔട്ട്; മൂന്നാം ടി 20 യിൽ പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച് പരമ്പര ഒപ്പമെത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ന് ജയിക്കുന്നവർക്ക് ലീഡെടുക്കാം

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്നും ഇടംലഭിച്ചില്ല. കഴിഞ്ഞ രണ്ട് ടി 20 മത്സരത്തിലെ ഇലവനിൽ നിന്ന് രണ്ട് മാറ്റവുമായാണ് ടീം ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയ്ക്ക് പകരം ഹർഷിത് റാണ ഇടം പിടിച്ചപ്പോൾ അക്‌സർ പട്ടേലിന് പകരം കുൽദീപ് യാദവ് ഇടം പിടിച്ചു.

ഇന്ത്യ പ്ലേയിങ് ഇലവന്‍: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ,, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രേവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡോണോവന്‍ ഫെരേര, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

Content highlights: sanju again out; bumra out; india won tos vs sa in 3rd t20

dot image
To advertise here,contact us
dot image