കട്ടക്കലിപ്പിൽ ഗംഭീര്‍; വൈറലായി ഡ്രസ്സിങ് റൂം വീഡിയോ

ഇന്നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20

കട്ടക്കലിപ്പിൽ ഗംഭീര്‍; വൈറലായി ഡ്രസ്സിങ് റൂം വീഡിയോ
dot image

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 യിലെ പരാജയത്തിന് പിറകെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ രൂക്ഷ വിമർശനങ്ങളാണ് ഏറ്റു വാങ്ങുന്നത്. ഏറെക്കാലമായി ടീമിൽ നടത്തുന്ന പരീക്ഷണങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ഗംഭീർ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും അത് തുടരുന്നു. ഫോം വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന ശുഭ്മാൻ ഗില്ലിനെ വല്ലാതെ വിശ്വസിക്കുന്നതും സഞ്ജു സാംസനെ പുറത്തിരുത്തുന്നതുമൊക്കെ വലിയ ചർച്ചയായി.

ഇപ്പോഴിതാ ഡ്രസ്സിങ് റൂമിലേക്ക് കട്ടക്കലിപ്പിൽ ഹർദിക് പാണ്ഡ്യയോട് സംസാരിച്ച് നടന്ന് പോവുന്ന ഗംഭീറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

രണ്ടാം ടി20 ക്കിടെയും ഗംഭീറിന്റെ അഗ്രസീവ് നിമിഷങ്ങൾ പലകുറി ആരാധകർ കണ്ടു. അർഷ്ദീപ് സിങ് ഒരോവറിൽ ഏഴ് വൈഡ് വിട്ട് നൽകിയപ്പോൾ ബെഞ്ചിൽ കോപാകുലനായി ഇരിക്കുന്ന ഗംഭീറിന്റെ ചിത്രങ്ങൾ വൈറലായി. കളിക്ക് ശേഷം താരങ്ങൾക്ക് കൈകൊടുക്കുമ്പോഴും ഗംഭീറിന്റെ മുഖം തെളിഞ്ഞിരുന്നില്ല.

രണ്ടാം ടി20 യിൽ 51 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്. പ്രോട്ടിയാസ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 162 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. തിലക് വർമ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നോക്കിയത്.

Content highlight : Gambhir in anger; Dressing room video goes viral

dot image
To advertise here,contact us
dot image