

വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് കന്നി കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ ആദ്യം ബാറ്റ് പെര്‍ത്ത് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് കണ്ടെത്തിയത്. ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സ് അടിച്ചാണ് വിജയവും കന്നി കിരീടവും പിടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കന്‍ താരവും ഈ വർഷം വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച താരവുമായ ലിസല്‍ ലീയുടെ വെടിക്കെട്ട് ബാറ്റിങാണ് ഹൊബാര്‍ട്ടിനു ജയമൊരുക്കിയത്. താരം 4 സിക്‌സും 10 ഫോറും സഹിതം 44 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ലിസൽ ലീയെ ഡൽഹി സ്വന്തമാക്കിയത്.
Content highlights: