ടി20 ലോകകപ്പ് പോസ്റ്ററില്‍ പാക് ക്യാപ്റ്റനില്ല; ICC ക്ക് പരാതിയുമായി PCB

നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ ആദ്യ അഞ്ചില്‍ പാകിസ്താനില്ല.

ടി20 ലോകകപ്പ് പോസ്റ്ററില്‍ പാക് ക്യാപ്റ്റനില്ല; ICC ക്ക് പരാതിയുമായി PCB
dot image

ടി20 ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ നിന്നു ക്യാപ്റ്റന്‍ ആഘ സല്‍മാന്റെ ചിത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ അതൃപ്തി പിസിബി ഐസിസിയെ അറിയിച്ചു.

അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ദക്ഷിണാഫ്രിക്ക നായകന്‍ എയ്ഡന്‍ മാര്‍ക്രം, ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, ശ്രീലങ്ക ക്യാപ്റ്റന്‍ ദസുന്‍ ഷനക, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരാണ് പോസ്റ്ററിലുള്ളത്.

സമാന രീതിയില്‍ പ്രമുഖ ക്രിക്കറ്റ് ശക്തികളെന്ന നിലയില്‍ പാകിസ്താൻ പരിഗണന അര്‍ഹിക്കുന്നതായി പിസിബി വ്യക്തമാക്കി.അതേ സമയം നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ ആദ്യ അഞ്ചില്‍ പാകിസ്താനില്ല.

Content highlights: no pak captain in icc t20 world cup poster; complaint to icc

dot image
To advertise here,contact us
dot image