17 തവണ ലോക ചാമ്പ്യൻ, വിരമിക്കാൻ ജോൺ സീന, അവസാന മാച്ച് എവിടെ എപ്പോൾ കാണാം

വിരമിക്കാൻ ജോൺ സീന, അവസാന മാച്ച് എവിടെ എപ്പോൾ കാണാം

17 തവണ ലോക ചാമ്പ്യൻ, വിരമിക്കാൻ ജോൺ സീന, അവസാന മാച്ച് എവിടെ എപ്പോൾ കാണാം
dot image

ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ജോൺ സീന‌ കഴിഞ്ഞ വർഷം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബറോടെ കരിയർ അവസാനിപ്പിക്കുകയാണെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ലോകത്ത് ഏറ്റവും കൂടുതൽ ആരാധരുള്ള റെസ്ലിങ് താരങ്ങളിൽ ഒരാളായ ജോൺ സീനയുടെ ഈ തീരുമാനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 17 തവണ ലോക ചാമ്പ്യനായ അദ്ദേഹം WWE സാറ്റർഡേ നൈറ്റ് ലൈവിൽ തന്റെ വിരമിക്കൽ മത്സരത്തിൽ ഗുന്തറിനെ നേരിട്ടു.

വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ വൺ അരീനയിലാണ് WWE സാറ്റർഡേ നൈറ്റ് ലൈവ് ശനിയാഴ്ച രാത്രി നടന്നത്. യുഎസ് പ്രക്ഷേപകരെ സംബന്ധിച്ചിടത്തോളം, പീക്കോക്കിൽ പരിപാടി തത്സമയം കാണാൻ കഴിയും. WWE സാറ്റർഡേ നൈറ്റ് ലൈവ് ഡിസംബർ 14 ഞായറാഴ്ച രാവിലെ 6:30 ന് ഇന്ത്യൻ സമയം നടക്കും. ഈ പരിപാടി സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും.

John Cenas

ഡിസംബർ 14 ഞായറാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര പ്രേക്ഷകർ ഷോ കാണാം. യുകെയിലെ ആരാധകർക്ക്, GMT സമയം പുലർച്ചെ 1:00 മണിക്കാണ് ആരംഭ സമയം നിശ്ചയിച്ചിരിക്കുന്നത്, അതേസമയം സൗദി അറേബ്യയിൽ, AST സമയം പുലർച്ചെ 4:00 മണിക്കും. ഇന്ത്യയിൽ ഇന്ത്യൻ സമയം രാവിലെ 6:30 നും, ജപ്പാനിൽ JST സമയം രാവിലെ 10:00 നും, അങ്ങനെ പല സമയത്തും ലൈവ് ഷോ ആരംഭിക്കും.

John Cenas

17 തവണ ഡബ്ലു‌ ഡബ്ലു ഇ ലോക ടൈറ്റിൽ ജോൺ സീന സ്വന്തമാക്കിയിരുന്നു. ഏപ്രിലിൽ നടന്ന റെസിൽമാനിയയിൽ കോഡി റോഡ്സിനെ തോൽപ്പിച്ചാണ് അദ്ദേഹം പതിനേഴാമത് തവണയും ചാമ്പ്യനായത്. അമേരിക്കയിലെ വെസ്റ്റ് ന്യൂബറിയിൽ 1977 ഏപ്രിൽ 23 ന് ജനിച്ച ജോൺ സീന, തന്റെ ഇരുപത്തിരണ്ടാം വയസിലാണ് റെസ്ലിങ് കരിയർ ആരംഭിക്കുന്നത്. 2005 ഏപ്രിൽ മൂന്നിനാണ് താരം ആദ്യം ലോക ചാമ്പ്യനാകുന്നത്. ഇതിന് ശേഷം തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ കരിയറാണ് അദ്ദേഹത്തിന്റേത്. 17 തവണ ഡബ്ലു ഡബ്ലു ഇ ലോക ചാമ്പ്യനായ ജോൺ സീന, അഞ്ച് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യൻ പട്ടവും നേടയിട്ടുണ്ട്. റോയൽ റമ്പിൾസ് മത്സരങ്ങൾ ഒന്നിലധികം തവണ വിജയിച്ച ആറ് താരങ്ങളിൽ ഒരാൾ കൂടിയാണ് ജോൺ സീന.

Content Highlights: John Cena's final match where and how to watch

dot image
To advertise here,contact us
dot image