'ആ വെല്ലുവിളികളെ അഭിഷേക് എങ്ങനെ നേരിടുമെന്ന് കണ്ടറിയണം'; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

അഭിഷേകിനെ പുറത്താക്കാനാവുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ‌ എയ്ഡൻ മാർക്രം മത്സരത്തിന് മുൻപേ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു

'ആ വെല്ലുവിളികളെ അഭിഷേക് എങ്ങനെ നേരിടുമെന്ന് കണ്ടറിയണം'; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നതിന് മുന്നേ ഇന്ത്യയുടെ യുവഓപ്പണർ‌ അഭിഷേക് ശർമയ്ക്ക് മുന്നറിയിപ്പുമായി മുൻ താരം ഇർഫാൻ പത്താൻ. ഇന്ത്യൻ ബാറ്റിങ് നിരയുടെ വജ്രായുധമാണെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ അഭിഷേകിന് മുന്നില്‍ വലിയ വെല്ലുവിളികളുണ്ടെന്ന് പറയുകയാണ് ഇര്‍ഫാന്‍ പത്താന്‍. അഭിഷേകിനെ പുറത്താക്കാനാവുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ‌ എയ്ഡൻ മാർക്രം മത്സരത്തിന് മുൻപേ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇർഫാൻ പത്താൻ വിശകലനവുമായി രം​ഗത്തെത്തിയത്. മികച്ച സ്ട്രൈക്ക് റേറ്റിൽ സ്ഥിരതയോടെ ബാറ്റുവീശുന്ന താരമാണ് അഭിഷേകെന്ന് തുറന്നുസമ്മതിച്ച ഇർഫാൻ പത്താൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെ യുവഓപ്പണർ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ഉയർത്തുന്ന വെല്ലുവിളികളെ അഭിഷേക് എങ്ങനെയായിരിക്കും നേരിടുകയെന്ന് കാത്തിരിക്കാമെന്നും പത്താൻ കൂട്ടിച്ചേർത്തു.

'190-200 സ്‌ട്രൈക്ക് റേറ്റില്‍, 40ന് അടുത്തുള്ള ശരാശരിയിൽ ഇത്രയും സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു ബാറ്ററെ നിങ്ങള്‍ കാണാൻ സാധിക്കില്ല. എന്നാല്‍ അഭിഷേകിനെ പുറത്താക്കാൻ ഇന്നിങ്ങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റമ്പിന് പുറത്തേക്കോ ഷോര്‍ട്ട് ബോളോ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ എറിഞ്ഞേക്കാം. അഭിഷേക് ഈ വെല്ലുവിളിയെ അതെങ്ങനെ നേരിടുമെന്നാണ് കാണേണ്ടത്', ഇർഫാൻ പത്താൻ പറഞ്ഞു.

'അഭിഷേകിനെതിരെ എതിരാളികള്‍ പുതുതായി എന്തെങ്കിലും പരീക്ഷിച്ചാല്‍ അത് വളരെ നല്ലത് തന്നെയാണ്. ആ വെല്ലുവിളികളെ നേരിടാന്‍ ശ്രമിക്കുന്നത് കൂടുതൽ മെച്ചപ്പെടാനേ അഭിഷേകിന് സഹായിക്കുകയുള്ളൂ. ദക്ഷിണാഫ്രിക്ക ഒന്നും ശ്രമിക്കാതെ വന്നാലും അഭിഷേകിന് നല്ലതുതന്നെയാണ്. മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് വീശുന്നത്. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു', ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

Content Highlights: IND vs SA: Abhishek Sharma Warned About South Africa's Strategy By Irfan Pathan

dot image
To advertise here,contact us
dot image