പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരമായി ഇന്ത്യയുടെ യുവഓപ്പണർ

താരത്തെ ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ പാകിസ്താനില്‍നിന്നാണ് ഗൂ​ഗിളിൽ സെര്‍ച്ച് ചെയ്തിരിക്കുന്നത്

പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരമായി ഇന്ത്യയുടെ യുവഓപ്പണർ
dot image

പാകിസ്താനില്‍ ഗൂഗിളില്‍ പോയവർഷം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്നാണ്. 2025 കടന്ന് പോകാൻ തയ്യാറെടുക്കവെ ഈ വർഷം ഏറ്റവും കൂടുതൽ പാകിസ്താൻ ഗൂഗിളിൽ സെർച്ച് ചെയ്ത കായിക താരങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൗതുകമുള്ള റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

പാകിസ്താൻ ജനത ഏറ്റവും തിരഞ്ഞ ക്രിക്കറ്റ് താരങ്ങളിൽ തലപ്പത്തുള്ളത് മറ്റാരുമല്ല ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശർമയാണ്. നിലവിൽ ടി20 ഫോർമാറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് ഇടംകെെയൻ ഓപ്പണറായ അഭിഷേക് ശർമ. തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് അഭിഷേക് ഇന്ത്യന്‍ ആരാധകരുടെ മനസ്സുമാത്രമല്ല കീഴടക്കിയതെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.

Abhishek Sharma
അഭിഷേക് ശർമ

ഏത് ബോളറേയും ഭയമില്ലാതെ അടിച്ചുപറത്തുന്ന അഭിഷേകിന്റെ ബാറ്റിങ് ചൂട് ഏഷ്യാ കപ്പിലൂടെ പാകിസ്താൻ ടീം നന്നായി അറിഞ്ഞതാണ്. അതുകൊണ്ടായിരിക്കാം പാകിസ്താൻ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത കായിക താരമായി അഭിഷേക് മാറിയത്. അഭിഷേക് ശര്‍മയെ ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ പാകിസ്താനില്‍നിന്നാണ് ഗൂ​ഗിളിൽ സെര്‍ച്ച് ചെയ്തിരിക്കുന്നത്. പാക് ക്രിക്കറ്റ് താരങ്ങളായ ഹസ്സന്‍ നവാസ്, ഇര്‍ഫാന്‍ ഖാന്‍ നിയാസി, സാഹിബ്സാദ ഫര്‍ഹാന്‍, മുഹമ്മദ് അബ്ബാസ് എന്നിവരടക്കം സെർച്ച് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിൽ‌ അഭിഷേകിന് പിന്നിലാണ്.

Content Highlights: Abhishek Sharma tops 2025 Google searches in Pakistan

dot image
To advertise here,contact us
dot image