സയ്യിദ് മുഷ്താഖ് അലി ട്രോഫി; റൺവേട്ടയിൽ ആദ്യ പത്തിൽ ഒരേയൊരു മലയാളി; സഞ്ജു ആദ്യ മുപ്പതിലില്ല

ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ ടി20 ആവേശമാണ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി; റൺവേട്ടയിൽ ആദ്യ പത്തിൽ ഒരേയൊരു മലയാളി; സഞ്ജു ആദ്യ മുപ്പതിലില്ല
dot image

ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ ടി20 ആവേശമാണ്. ഐ പി എൽ താര ലേലത്തിന് മുന്നോടിയായുള്ള സീസൺ താരങ്ങൾക്കും നിർണായകമാണ്. സീസണിൽ എല്ലാ ടീമുകളുടെയും അഞ്ചു മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ റൺവേട്ടയിൽ മുന്നിലുള്ളത് ആരെല്ലാം എന്ന് നോക്കാം.

ഉത്തരാഖണ്ഡിന്റെ കുനാല്‍ ചന്ദേലയാണ് 292 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ളത്. ജാര്‍ഖണ്ഡിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് രണ്ടാം സ്ഥാനത്ത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 269 റണ്‍സാണ് ഇഷാന്‍ നേടിയത്.

265 റണ്‍സുമായി കര്‍ണാടക താരം ആര്‍ സ്മരണാണ് മൂന്നാമത്. 256 റൺസുള്ള മുംബൈക്ക് വേണ്ടി കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ താരം ആയുഷ് മാത്രയാണ് നാലാമത്. ബംഗാള്‍ നായകന്‍ അഭിമന്യു ഈശ്വരന്‍(243 റണ്‍സ്), ഇന്ത്യൻ ഓപ്പണറായ പഞ്ചാബിന്‍റെ അഭിഷേക് ശര്‍മ(242) എന്നിവർണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.

222 റണ്‍സെടുത്ത കേരളത്തിന്‍റെ ഓപ്പണറായ രോഹന്‍ കുന്നുമ്മലാണ് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു മലയാളി. സഞ്ജു സാംസണ്‍ 165 റണ്‍സും 141 സ്ട്രൈക്ക് റേറ്റുമായി 39-ാം സ്ഥാനത്താണ്.

Content highlights: syed mushtaq ali trophy top scorer list, no sanju

dot image
To advertise here,contact us
dot image