'രോഹിത്തിനോടും വിരാടിനോടും മുട്ടാന്‍ നില്‍ക്കേണ്ട, അത് നല്ലതിനല്ല'; മുന്നറിയിപ്പുമായി രവി ശാസ്ത്രി

ശാസ്ത്രി ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ലക്ഷ്യമിട്ടത് പരിശീലകൻ ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയുമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്

'രോഹിത്തിനോടും വിരാടിനോടും മുട്ടാന്‍ നില്‍ക്കേണ്ട, അത് നല്ലതിനല്ല'; മുന്നറിയിപ്പുമായി രവി ശാസ്ത്രി
dot image

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും എതിരെ നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി. കോഹ്‌ലിക്കും രോഹിത്തിനും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി ശക്തമായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ശാസ്ത്രി രംഗത്തെത്തിയത്.

'ഏകദിനഫോർമാറ്റിലെ അതികായന്മാരാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. അങ്ങനെയുള്ള കളിക്കാരോട് നിങ്ങൾ മുട്ടാൻ നിൽക്കരുത്. കോഹ്‍ലിയും രോഹിതും ശരിയായി ചിന്തിച്ച് തിരിച്ചടിക്കാൻ തുടങ്ങിയാൽ ഈ കുഴപ്പമുണ്ടാക്കുന്നവർക്കെല്ലാം രക്ഷപ്പെട്ട് ഓടേണ്ടിവരും’', രവി ശാസ്ത്രി പ്രതികരിച്ചു. 'അനുഭവസമ്പത്ത് ഒരിക്കലും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ല. ഒരാൾ ചേസ് മാസ്റ്ററാണ്. മറ്റൊരാൾ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടിയിട്ടുള്ളയാളാണ്’, രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

ശാസ്ത്രി ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ലക്ഷ്യമിട്ടത് പരിശീലകൻ ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയുമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. തുടർച്ചയായി മികച്ച പ്രകടനം നടത്തുമ്പോഴും പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഇവർക്ക് മുമ്പിൽ പല നിബന്ധനകൾ വെച്ചുകൊണ്ടിരിക്കുകയാണ്. ഫോമും ഫിറ്റ്നസും തെളിയിക്കാൻ ഇരുവരും വിജയ് ഹസാരെ കളിക്കണമെന്നാണ് ഏറ്റവും അവസാനം വന്ന നിബന്ധന.

Content Highlights: Ravi Shastri's Warning To Those Troubling Virat Kohli, Rohit Sharma

dot image
To advertise here,contact us
dot image