

ഇന്ത്യയുടെ ടെസ്റ്റ് മത്സരം ഇനി പത്ത് മാസങ്ങൾക്ക് ശേഷം. 2026 ആഗസ്റ്റലാണ് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരങ്ങൾ നടക്കുക. ശ്രീലങ്കയിലാണ് മത്സരം. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ന്യൂസിലാൻഡിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നടക്കും. ന്യൂസിലാൻഡ് മണ്ണിലാണ് ആ പരമ്പരയും നടക്കുന്നത്.
2027 ജനുവരി-ഫെബ്രുവരിയില്‍ ഓസ്ട്രേലിയ ഇന്ത്യയിലേക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കാനെത്തുന്നത് ആയിരിക്കും ഇനിയുള്ള ഹോം സീരീസ്. ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പര ഇതാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇതവുരെ 9 ടെസ്റ്റ് കളിച്ച ഇന്ത്യ ഇനി 9 ടെസ്റ്റുകളില്‍ കൂടിയാണ് കളിക്കുക. ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഫൈനല്‍ സ്വപ്നം കാണണമെങ്കില്‍ ഇന്ത്യക്ക് അടുത്ത ഒമ്പത് ടെസ്റ്റുകൾ നിർണായകമാകും.
Content Highlights: india futture test mathces shedule