ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; ഗുവാഹത്തിയില്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണ് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; ഗുവാഹത്തിയില്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണ് ഇന്ത്യ
dot image

ദക്ഷിണാഫ്രിക്കക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയും കൈവിട്ടിരിക്കുകയാണ് ഇന്ത്യ. ​ഗുവാഹത്തിയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 408 റൺസിന്റെ പരാജയം വഴങ്ങിയതോടെയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് കൂപ്പുകുത്തിയത്.

ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിൽ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സിലേറെ തോല്‍വി വഴങ്ങുന്നത്. ഇതിന് മുമ്പെ 2004ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ 342 റണ്‍സിന് തോറ്റതായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.

അതേസമയം ഇന്ത്യൻ മണ്ണിൽ ചരിത്രവിജയമാണ് ടെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയം സ്വന്തമാക്കുന്നത്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

Content Highlights: Historic collapse in Guwahati! India suffer biggest Test defeat 

dot image
To advertise here,contact us
dot image