വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്; രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി

50 രൂപ നല്‍കിയാല്‍ കാറിന്റെയും ബസിന്റെയും സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടും

വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്; രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി
dot image

കേഴിക്കോട്: വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നല്‍കിയാല്‍ ഒറിജിനല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റാക്കറ്റ് രാജ്യത്ത് സജീവം. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വാഹന പുക പരിശോധനയ്ക്ക് ഒടിപി നിര്‍ബന്ധമാക്കിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി നല്‍കുന്ന റാക്കറ്റ് സജീവമായത്.

ഇരുചക്ര വാഹനത്തിന്റെ ചിത്രവും 30 രൂപയും നല്‍കിയാല്‍ മിനിറ്റുകള്‍ക്കകം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണിലെത്തും. 50 രൂപ നല്‍കിയാല്‍ കാറിന്റെയും ബസിന്റെയും സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടും.

കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സൈറ്റിനെപ്പോലും വെല്ലുവിളിച്ചാണ് അന്തരീക്ഷ മലിനീകരണത്തിന് ഭീഷണിയുയര്‍ത്തിയും രാജ്യ സുരക്ഷയെ തന്നെ വെല്ലുവിളിച്ചും വാഹന പരിശോധന നടത്താതെയുള്ള സര്‍ട്ടിഫിക്കറ്റ് വില്‍പന.

Content Highlights: racket is active that offers original smoke inspection certificate for Rs 30

dot image
To advertise here,contact us
dot image