

ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ ഗാനങ്ങൾ പുറത്തുവന്നു. അഞ്ച് ഗാനങ്ങൾ ആണ് സിനിമയിലുള്ളത്. കിഷ്കിന്ധ കാണ്ഡം, രേഖാചിത്രം, എക്കോ എന്നീ സിനിമകൾക്കായി സംഗീതം ഒരുക്കിയ മുജീബ് മജീദ് ആണ് കളങ്കാവലിനും സംഗീതം ഒരുക്കിയിരിക്കുന്നത്.
ഒരു പക്കാ റെട്രോ വൈബിൽ ഇളയരാജയുടെ 80 കളിലെ ഗാനങ്ങളെ ഓർമിപ്പിക്കും വിധമാണ് കളങ്കാവലിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. മുജീബ് മജീദ് കലക്കിയെന്നും പാട്ടുകൾ ഉടനെ ട്രെൻഡിങ് ലിസ്റ്റിൽ കയറുമെന്നും അഭിപ്രായങ്ങളുണ്ട്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾക്കായി വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ കളങ്കാവലിലെ പാട്ടുകളെക്കുറിച്ച് വിനായക് ശശികുമാർ റിപ്പോർട്ടറിനോട് മനസുതുറന്നിരുന്നു.
'കളങ്കാവലിലെ അഞ്ച് പാട്ടുകളും തമിഴിലാണ് ഉള്ളത്. സിനിമയിലെ പാട്ടുകൾ 80 സിൽ ഉള്ള തമിഴ് പാട്ടുകളെ പോലെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ അതെല്ലാം പാട്ടായി വന്നുപോകുന്നതല്ല. പുറത്തിറങ്ങിയ ലിറിക്ക് വിഡിയോയിൽ ഒരു വോക്മാന്‍ വന്നുപോകുന്നുണ്ട്. അതിൽ നിന്ന് പ്ലേ ആകുന്ന തരത്തിലുള്ള, ആ സിനിമയിലെ കഥാപാത്രങ്ങൾ കേൾക്കുന്ന തരത്തിലാണ് കളങ്കാവലിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്', എന്നാണ് വിനായക് പറഞ്ഞത്.
#Kalamkaval Soundtrack 🎧🔥
— Raj Nandhu (Cinephile) (@raj_nandhu) November 27, 2025
90's Vibe Retro Tamil Songs 🥵💯
💯 Loop Mode,.
A Mujeeb Majeed Magical ✨#Mammootty @mammukka pic.twitter.com/nuf3CQRwpH
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
Content Highlights: Kalamkaval songs out now