

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഇരിട്ടി സ്വദേശിനി ഓമന(55)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മട്ടന്നൂര്‍ സ്വദേശികളായ രമണി (55), സരിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
Content Highlights: One died after a car and lorry collided on the Koyilandy National Highway