CSK യിലെത്തിയാൽ സഞ്ജുവിന്റെ ലെവൽ മാറും!; ലഭിക്കുക കോടികളുടെ അധിക വരുമാനം

രാജസ്ഥാനേക്കാള്‍ ബ്രാന്‍ഡ് മൂല്യമുള്ള ടീമാണ് ചെന്നൈ.

CSK യിലെത്തിയാൽ സഞ്ജുവിന്റെ ലെവൽ മാറും!; ലഭിക്കുക കോടികളുടെ അധിക വരുമാനം
dot image

ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇക്കാര്യത്തിൽ വരാനുള്ളത്.

അതേ സമയം സൂപ്പര്‍ കിങ്‌സിലേക്ക് മാറിയാല്‍ സഞ്ജുവിന് എത്ര രൂപ ലഭിച്ചേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. 2025 ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ താരങ്ങളില്‍ ഒരാള്‍ സഞ്ജുവായിരുന്നു. 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ താരത്തെ നിലനിര്‍ത്തിയത്.

അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുകയാണെങ്കില്‍ സഞ്ജുവിന് ഫ്രാഞ്ചൈസി 18 കോടി രൂപ തന്നെ നല്‍കേണ്ടിവരും. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായപ്പോള്‍ ലഭിച്ചതിനേക്കാള്‍ തുക സഞ്ജുവിന് സൂപ്പര്‍ കിങ്‌സില്‍ നിന്നുകൊണ്ട് നേടാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാജസ്ഥാനേക്കാള്‍ ബ്രാന്‍ഡ് മൂല്യമുള്ള ടീമാണ് ചെന്നൈ. അതിനാല്‍ തന്നെ വിവിധ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തില്‍ രാജസ്ഥാനില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ സഞ്ജുവിന് ലഭിക്കുംമെന്നും റിപ്പോർട്ട് പറയുന്നു.

Content Highlights: Sanju's level will change if he joins CSK!; additional income worth crores

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us