

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തെ മാത്രമാണ് ന്യൂനപക്ഷമായി പരിഗണിച്ചിരുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

നേരത്തെ ബംഗാളില്‍ അധികാരത്തിലുണ്ടായിരുന്ന ഇടത് സര്‍ക്കാരുകളും തൃണമൂല്‍ കോണ്‍ഗ്രസും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതപരമായ ഉത്സവങ്ങളെയും സാംസ്‌കാരിക പാരമ്പര്യങ്ങളെയും ഭാഷാപരമായ വ്യത്യാസങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചു.
ഇന്ത്യയില്‍ സിഖുകാരും ബുദ്ധമതക്കാരും ജൈനമതക്കാരും മതന്യൂനപക്ഷങ്ങളുടെ പരിധിയില്‍ വരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയിലെ പ്രമുഖ വ്യാപാരി കേന്ദ്രമായ ബുറാബസാറിലെ ഗുരുദ്വാര ബാര സിഖ് സംഗത് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. പ്രദേശത്ത് സിഖ് സമൂഹം സംഘടിപ്പിച്ച പ്രകടനത്തിലും അദ്ദേഹം പങ്കെടുത്തു. ന്യൂനപക്ഷം എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രമല്ലെന്നും സിഖുകാര്‍ യഥാര്‍ത്ഥ ദേശപ്രേമികളാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.
ഭാഷാപരമായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി സനാതന സമൂഹത്തെ ഭിന്നിപ്പിക്കാന്‍ മുന്‍ ഭരണകൂടം ശ്രമിച്ചതായി അധികാരി കുറ്റപ്പെടുത്തി. ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ 'പുറത്തുനിന്നുള്ളവര്‍' (Outsiders) എന്ന് മുദ്രകുത്തുകയും, അതേസമയം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് അനാവശ്യ ആതിഥ്യമരുളുകയുമാണ് മുന്‍ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
34 വര്‍ഷത്തെ ദൈവനിഷേധികളായ കമ്മ്യൂണിസ്റ്റുകളെയും 15 വര്‍ഷത്തെ ജമാഅത്ത് അനുകൂല തൃണമൂല്‍ കോണ്‍ഗ്രസിനെയും ബംഗാളിലെ ജനങ്ങളില്‍ നിന്ന് സ്ഥിരമായി അകറ്റി നിര്‍ത്താന്‍ തങ്ങളുടെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും, വിഭാഗീയ പ്രീണന രാഷ്ട്രീയത്തിന് ഇനി അവസരം നല്‍കില്ലെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
Content Highlight: West Bengal Chief Minister Suvendu Adhikari has accused the previous Trinamool Congress government led by Mamata Banerjee of practising religious appeasement for electoral gains. During a visit to Gurdwara Bara Sikh Sangat in Kolkata, Adhikari said the previous government considered only Muslims as minorities, overlooking Sikhs, Buddhists and Jains. He also accused the former Left Front and TMC governments of exploiting religious and linguistic differences for political gains.