

സൗരാഷ്ട്രക്കെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച ബൗളിങ് തുടക്കം. എം ഡി നിധീഷിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ലഞ്ചിന് പിരിയുമ്പോൾ 28 ഓവർ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. സൗരാഷ്ട്രക്ക് വേണ്ടി ജയ് ഗോഹിൽ 63 റൺസുമായി ക്രീസിലുണ്ട്.
കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിൻ്റാണുള്ളത്.
സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂർണ്ണമെൻ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ആകർഷ് എ കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഇതിന് പുറമെ കെസിഎല്ലിലടക്കം മികവ് തെളിയിച്ച സിബിൻ പി ഗിരീഷും പുതുതായി ടീമിലെത്തി.
Content Highlights: md nidheesh five wickets; kerala vs sourashtra